മെക്‌സികോ: മധ്യമെക്‌സികോയിലെ ഓയില്‍ പൈപ്പ് ലൈന്‍ സ്‌ഫോടനത്തില്‍ മരണം 27ആയി. 52ഓളം പേര്‍ക്ക് പരിക്കുപറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

കീഴക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ പ്യൂബഌയിലെ സാന്‍ മാര്‍ട്ടിന്‍ ടെക്‌സ്‌മെല്‍കന്‍ നഗരത്തിനു സമീപമായിരുന്നു സംഭവം. പൈപ്പ് ലൈനില്‍ നിന്നും ഓയില്‍ ഇന്ധനം മോഷ്ടിക്കാന്‍ ശ്രമിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് കരുതുന്നു.

സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ സമീപത്തെ 32ഓളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. ഇതേതുടര്‍ന്ന് സമീപപ്രദേശത്തുള്ളവരെ മാറ്റി താമസിച്ചു. സ്‌ഫോടനത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ഫിലിപ്പ് കാല്‍ഡ്രണ്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.