എഡിറ്റര്‍
എഡിറ്റര്‍
വെള്ളൂര്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത് ഡിറ്റണേറ്ററെന്ന് സ്ഥിരീകരിച്ചു
എഡിറ്റര്‍
Thursday 23rd August 2012 12:34pm

വെള്ളൂര്‍: കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ വെള്ളൂര്‍ പാലത്തിന് സമീപം കണ്ടെത്തിയ വസ്തു ഡിറ്റണേറ്ററാണെന്ന് സ്ഥിരീകരിച്ചു.സംഭവം നടന്നയുടന്‍ തന്നെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും വസ്തു പൈപ്പ് ബോംബാണെന്ന് സ്ഥിരീകരീകരിച്ചിരുന്നു.

Ads By Google

ടിഫിന്‍ ബോക്‌സിനുള്ളില്‍ പൈപ്പും ഡിറ്റണേറ്ററും ടൈമറും അടങ്ങിയ സംവിധാനമാണ് കണ്ടെത്തിയത്. അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ലെന്നും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും കോട്ടയം എസ്.പി സി.രാജഗോപാല്‍ അറിയിച്ചു.

രണ്ട് പി.വി.സി പൈപ്പുകള്‍ വയറും ടൈംപീസും ഘടിപ്പിച്ച് ചോറ്റുപാത്രത്തില്‍ അടക്കം ചെയ്ത നിലയിലാണ് പാളത്തോട് ചേര്‍ന്ന് കണ്ടെത്തിയത്. രാവിലെ 10 മണിയോടെ പാലം നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ചോറ്റുപാത്രം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വേ അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കോട്ടയം – എറണാകുളം റൂട്ടില്‍ രണ്ട് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിയാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം ജനശതാബ്ദി, ഐലന്‍ഡ് എക്‌സ്പ്രസുകള്‍ മുളന്തുരുത്തിയില്‍ നിര്‍ത്തിയിട്ടു.

പരശുറാം, ഹൈദരാബാദ് ശബരി എക്‌സ്പ്രസുകള്‍ പിറവം റോഡ് സ്‌റ്റേഷനിലും പിടിച്ചിട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ബോംബ് പാളത്തില്‍ നിന്നും മാറ്റിയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. കാര്യമായ സമയവ്യത്യാസം കൂടാതെ സര്‍വീസ് നടത്താനാണ് ശ്രമിക്കുന്നതെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.

Advertisement