700 Air India pilots strike ന്യൂദല്‍ഹി: എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം അഞ്ചാംദിനത്തിലേക്ക് കടക്കുമ്പോള്‍ സമരം രാജ്യത്തെ രോഗികളെയും ബാധിക്കുന്നു. പ്രധാനമായും ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നെത്തിക്കുന്നത് വിദേശത്തുനിന്നാണ്. എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഇവര്‍ക്ക് മരുന്ന ലഭിക്കാത്ത അവസ്ഥയാണ്.

കേരളത്തില്‍ മാത്രം ഏകദേശം 600 ഓളം രോഗികളാണ് സമരംമൂലം ചികിത്സ കിട്ടാതെ കാത്തിരിക്കുന്നത്. മുംബൈയില്‍നിന്നും എയര്‍ഇന്ത്യയാണ് മരുന്നുകള്‍ എത്തിക്കുന്നത്. മരുന്നുകളിലധികവും പെട്ടെന്നു നശിച്ചുപോകാവുന്നതാണ്. അതിനാല്‍ നേരത്തെ വാങ്ങി സൂക്ഷിക്കാന്‍ കഴിയില്ല.

എയര്‍ ഇന്ത്യയുടെ 320 സര്‍വ്വീസുകളില്‍ ആകെ 36 വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസു നടത്തിയത്. 800 ഓളം വരുന്ന പൈലറ്റുമാര്‍ ഇപ്പോഴും സമരം തുടരുകയാണ്. എയര്‍ ഇന്ത്യ മാത്രം സര്‍വ്വീസ് നടത്തുന്ന സ്ഥലങ്ങളെയാണ് ഇതുകൂടുതലും ബാധിച്ചിരിക്കുന്നത്.

യാത്രക്കാരില്‍ പലര്‍ക്കും നാട്ടിലേക്ക് വരാന്‍ കഴിയാത്ത സ്ഥിതിയാണ്. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ് കിടക്കുമ്പോഴും മാനേജ്‌മെന്റും പൈലറ്റുമാരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.