Categories

Headlines

ഇന്ത്യന്‍ പൈലറ്റ് ജോലിക്കിടെ മരിച്ചു

ക്വലാലംപൂര്‍: ഇന്ത്യക്കാരനായ പൈലറ്റ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ഖത്തര്‍ എയര്‍വെയ്‌സിലെ പൈലറ്റാണ് മരിച്ചത്.
പൈലറ്റ് മരിച്ചതിനെ തുടര്‍ന്ന് മനിലയില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന വിമാനം കോ പൈലറ്റ് ക്വലാലംപൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇറക്കി.
ക്യൂ.ആര്‍ 645 എയര്‍ബസ് എ 330 വിമാനത്തില്‍ 250 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പൈലറ്റിന് കടുത്ത നെഞ്ചെവേദന അനുഭവപ്പെടുന്നതായി കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ കാ ത്തുനിന്നിരുന്നു. എന്നാല്‍ അതിനുമുന്‍പ് പൈലറ്റ് മരിച്ചിരുന്നു. മുഴുവന്‍ ജീവനക്കാരെയും മാറ്റി വിമാനം ദോഹയിലേക്ക് തിരിച്ചുവിട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.