എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് എന്നും പ്രവര്‍ത്തിച്ചത് മതസൗഹാര്‍ദത്തിന് എതിരെ; മംഗളൂരു മതസൗഹാര്‍ദ റാലിയില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
എഡിറ്റര്‍
Saturday 25th February 2017 5:04pm

മംഗലാപുരം: ആര്‍.എസ്.എസിന്റെ ജനനം മുതല്‍ അവരീ രാജ്യത്ത് പ്രചരിപ്പിച്ചത് മതസൗഹാര്‍ദ്ദത്തിന്എതിരെയായിട്ടുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസ്പര്‍ദ്ധയും അതിന്റെ ഭാഗമായിട്ടുള്ള വര്‍ഗീയ വിദ്വേഷവും വളര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു മതസൗഹാര്‍ദ്ദ റാലിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച്. നേരത്തെ മുഖ്യമന്ത്രിയെ മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞിരുന്നു.

ആര്‍.സ്എസ് എന്നത് നമ്മുടെ രാജ്യത്തിന്റെ പൊതുവായ ധാരകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയല്ല. നിര്‍ഭാഗ്യവശാല്‍ ആ സംഘടനയ്ക്കാണ് രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിക്കാനുള്ള അവകാംശം ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കമുള്ള ഭരണ നേതൃത്വം ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സ്വതാന്ത്രം സമരം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സയമത്താണ് ആര്‍.സെ്.എസ് ജനിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരു സംഘനടയാണതെന്ന് നമ്മള്‍ മനസിലാക്കണം. പിണറായി പറഞ്ഞു.

സ്വതന്ത്ര സമരത്തില്‍ ഒരു പങ്കുവഹിച്ചില്ലെന്ന് പറഞ്ഞാല്‍ അവര്‍ അക്കാലത്ത് അവരുടവരടുതായ പങ്കുവഹിച്ചു. അക്കാലത്ത് രൂപം കൊണ്ട എല്ലാ സംഘടനകളും സ്വതന്താ്ര സമരത്തില്‍ പങ്കെടുക്കുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയാണ് ആര്‍.എസ്.എസിന്റെ വ്യത്യസത നിലനില്‍ക്കുന്നത്. ആര്‍.എസ്.എസ് ആ ഘട്ടത്തില്‍ സ്വാതന്ത്രയ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന നിലപാടെടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടീക്കാണിച്ചു. എന്നാല്‍ മറിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത.് സവര്‍ക്കര്‍ തന്നെ വൈസസ്രോയിയെ കണ്ട് ഞങ്ങള്‍ അവര്‍ക്കൊപ്പമില്ലെന്നും നിങ്ങളുടേതെ ഏത് നിലപാടാണ് തങ്ങള്‍. ലജ്ജാകരമായ നിലപാടാണ് സ്വാതന്ത്ര്യ സമരകാലത്ത് ഇവര്‍ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

നമ്മുടെ രാജ്യത്തെ ഒന്നായി കാണാന്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ ആര്‍.എസ്.എസ് ഒരുകാലത്തും തയ്യാറായില്ല. ജനങ്ങളെ ഭിന്നിപ്പിക്കുക, വര്‍ഗീയമായി ചേരിതിരിക്കുക ഇതിനാണ് ആര്‍.എസ്.എസ് തുടക്കം മുതലേ ശ്രമിച്ചത്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഘട്ടത്തിലേക്ക് ആര്‍.എസ്.എസ് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement