എഡിറ്റര്‍
എഡിറ്റര്‍
ശിക്ഷാ ഇളവ്; ഗവര്‍ണറുടെ പത്രക്കുറിപ്പില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
എഡിറ്റര്‍
Thursday 23rd February 2017 8:35am

തിരുവനന്തപുരം: തടവുകാരുടെ ശിക്ഷാ ഇളവിന് ഗവര്‍ണറുടെ അംഗീകാരം തേടി സര്‍ക്കാര്‍ അയച്ച ഫയല്‍ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പത്രക്കുറിപ്പില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി. 1850 തടവുകാരുടെ ശിക്ഷാകലാവധി കുറയ്ക്കണമെന്ന ഫയലാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്.

സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയെന്നു കണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കൂടുതല്‍ വ്യക്തതയ്ക്കായി ഫയല്‍ അയക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാരായാലും ഗവര്‍ണറുടെ ഓഫീസായാലും പത്രക്കുറിപ്പ് ഇറക്കുന്നത് ശരിയായ നടപടിയല്ല.

കൊടുംകുറ്റവാളികളും ജീവപര്യന്തം തടവിന് ശിക്ഷിച്ചവരും കൊലപാതക കേസിലെ പ്രതികളുമായവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും നിയമ പ്രകാരമുള്ള ഇളവിന് മാത്രമാണ് ശുപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement