എഡിറ്റര്‍
എഡിറ്റര്‍
‘സര്‍ക്കാരിന്റെ പൊലീസ് നയം മനസിലാക്കി പ്രവര്‍ത്തിക്കണം; അഴിമതിയും മൂന്നാം മുറയും വെച്ചു പൊറുപ്പിക്കില്ല’: പിണറായി വിജയന്‍
എഡിറ്റര്‍
Saturday 22nd April 2017 5:16pm

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസ് നയം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പൊലീസിന്റെ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയും മൂന്നാം മുറയും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പക്ഷപാതം പാടില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ യാതൊരു വിധ രാഷ്ട്രീയ-ജാതി-മത സമ്മര്‍ദ്ദങ്ങളില്‍ വീണു പോകരുതെന്നും കേസുകള്‍ അന്വേഷിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ വിവാദങ്ങളില്‍ ചെന്നു ചാടിയാല്‍ ഉന്നത ഉദ്യോഗസ്ഥരും ബാധ്യസ്ഥരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പൊലീസിനെതിരെ ഉയര്‍ന്നു വരുന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തത്.

നേരത്തെ, മൂന്നാര്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിച്ചിരുന്നു. തോന്നിയ പോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ വേറെ പണിനോക്കണമെന്നും പിണറായി പറഞ്ഞു.

 


Also Read:ഈ മാസം 26-ആം തിയ്യതിയിലെ ‘ഹോണ്‍ ഹര്‍ത്താല്‍’ വിജയിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


കുരിശ് പൊളിക്കല്‍ പോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ അവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ല. ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി പറഞ്ഞിരുന്നു.

Advertisement