എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റുവും ടോംസും ഞെട്ടിപ്പിക്കുന്നു, പക്ഷെ ലോ അക്കാദമിയെക്കുറിച്ച് മൗനിയായി  പിണറായി വിജയന്‍
എഡിറ്റര്‍
Sunday 29th January 2017 6:15pm

pinnarayiകോഴിക്കോട്: നെഹ്‌റു, ടോംസ് കോളേജുകളുടെ പേരുകള്‍ എടുത്ത് പറഞ്ഞും ലോ അക്കാദമിയുടെ പേര് പറയാതെയും സ്വശ്രയ കോളേജുകള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ചില കോളേജുകളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഭയമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും പറഞ്ഞ പിണറായി വിജയന്‍ എന്നാല്‍ ലോ അക്കാദമിയുടെ പേര് പരാമര്‍ശിക്കാന്‍ തയ്യാറായില്ല.

കുട്ടികളടക്കം എല്ലാവരും ഇഷ്ടപ്പെടുന്ന പേരാണ് ചാച്ചാ നെഹ്‌റുവിന്റേത് എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ പേരാണ് ടോംസ്. എന്നാല്‍ ഈ പേര് കേള്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഞെട്ടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.


Also Read: ജാതിപ്പേര് ഒഴിയാബാധയാണ് ; പേരില്‍ നിന്നും ജാതിപ്പേര് വെട്ടി മാറ്റി ബോളിവുഡ് താരത്തിന്റെ പ്രതിഷേധം


എന്നാല്‍ ആഴ്ച്ചകളായി സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ലോ അക്കാദമിയെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

സ്വകാര്യ കോളേജുകളില്‍ കച്ചവടമാണ് നടക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്ണ് ലാഭത്തില്‍ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌ന പരിഹാരത്തിനുമായി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം അടുത്തയാഴ്ച്ച വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement