എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ശത്രു പിണറായി; കേന്ദ്രത്തിന്റെ അതേ നിലപാട് തന്നെ പിണറായി വിജയനുമെന്നും മാവോയിസ്റ്റ് മുഖപത്രം
എഡിറ്റര്‍
Saturday 20th May 2017 8:34am

ന്യൂദല്‍ഹി: പശ്ചിമഘട്ടമേഖലയില്‍ സാന്നിധ്യമുറപ്പിച്ച മാവോയിസ്റ്റുകളുടെ പ്രധാന ശത്രു കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ മുഖപത്രമായ കമ്യൂണിസ്റ്റിലാണ് പിണറായിക്ക് എതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയന്‍ നടത്തുന്നത് എന്നും മുഖപത്രം പറയുന്നു.


Also Read: ചരിത്രം കുറിച്ച് ടീം ഇന്ത്യയും മലയാളി താരം രാഹുലും; കാണാം ഇറ്റാലിയന്‍ കോട്ടയെ വിറപ്പിച്ച രാഹുലിന്റെ മാജിക് ഗോള്‍, വീഡിയോ


നിലമ്പൂരില്‍ തങ്ങളുടെ നേതാക്കളെ വധിച്ചപ്പോള്‍ സിപിഐഎം നേത്രത്വം പൊലീസ് നടപടിയെ പിന്തുണയ്ക്കുയാണ് ചെയ്തതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നുണ്ട്. നിലമ്പൂര്‍ സംഭവത്തിന് എതിരെ തങ്ങള്‍ പകരം വീട്ടുമെന്നും മുഖപത്രത്തില്‍ അവര്‍ വ്യക്തമായി പറയുന്നുണ്ട്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംഗ്ഷന്‍ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയനായാണ് ലേഖനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മിയിലെ (പിഎല്‍ജിഎ) തൊണ്ണൂറോളം പ്രവര്‍ത്തകര്‍ വയനാട് വനമേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയിട്ടുള്ള വിവരം.

Advertisement