മംഗളൂരു: പിണറായി വിജയനെ മംഗളൂരു മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സംഘപരിവാറിന് പിണറായി വിജയന്റെ ശക്തമായ മറുപടി. വെല്ലുവിളിച്ചവരോട് ആ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട, ബ്രണ്ടന്‍ കോളേജിലെ പഴയ പിണറായി വിജയനെ നിങ്ങള്‍ക്കറിയില്ല. പഴയ ആര്‍.എസ്.എസുകാരോട് ചോദിച്ചാല്‍ മതി. അന്നു നിങ്ങള്‍ ഊരിപ്പിടിച്ച കത്തികള്‍ക്കും വടിവാളിനും നടുവിലൂടെ നടന്നു വന്നവനാണ് താനെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. അന്ന് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല പിന്നെയാണോ ഇന്ന്? എന്നും പിണറായി വിജയന്റെ തിരിച്ചടി. നേരത്തെ മുഖ്യമന്ത്രിയെ മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞിരുന്നു.

വെല്ലുവിളിച്ചവരോട് പറയാനുള്ളത് ഒരു ദിവസം കൊണ്ട് ആകാശത്തു നിന്നും മുഖ്യമന്ത്രി കസേരയിലേക്ക് പൊട്ടി വീണവനല്ല പിണറായി വിജയനെന്നാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനെ കണ്ടും അറിഞ്ഞും തന്നെയാണ് ഇവിടെ വരെയെത്തിയതെന്നും പിണറായി. മധ്യപ്രദേശിലെ പരുപാടിയില്‍ നിന്നും പിന്‍മാറിയത് അവിടുത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടാണെന്നും ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ കാണിക്കേണ്ട മര്യാദയാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മംഗളൂരുവിലെ മതസൗഹാര്‍ദ്ദ റാലിയില്‍ താന്‍ പങ്കെടുക്കുമെന്ന വിവരം പുറത്തു വന്നതു മുതല്‍ സംഘപരിവാറിന്റെ അസഹിഷുണത പുറത്തുവന്നെന്നും പിണറായി വിജയനെ മംഗളൂരുവില്‍ മാത്രമല്ല, കേരളത്തിന് പുറത്തെവിടേയും കാലുകുത്താന്‍ പോലും അനുവദിക്കില്ലെന്നുവരെ ബി.ജെ.പിയും ആര്‍.എസ്.എസും ഭീഷണിപ്പെടുത്തുകയുണ്ടായി. ആ ഭീഷണിയൊന്നു കണക്കിലെടുക്കാതെ പരുപാട നടത്താന്‍ തയ്യാറായ കര്‍ണ്ണാടക സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.


Also Read: മത ഗ്രന്ഥങ്ങളിലും രേഖകളിലും ഇല്ലാത്ത ഏതാചാരത്തിന്റെ പേരിലാണ് ഞങ്ങളെ പീഡിപ്പിക്കുന്നത്: മുഖ്യമന്ത്രിക്ക് ഒരു ആനയുടെ തുറന്ന കത്ത്


ഇതുപോലുള്ള ശക്തമായ നിലപാടുകളിലൂടെ മാത്രമേ ആര്‍.എസ്.എസിനെ നേരിടാന്‍ സാധിക്കുകയുള്ളൂവെന്നും ആര്‍.എസ്.എസ്-ബി.ജെ.പി നിലപാടിനെതിരെ ശക്തമായി നിലയുറപ്പിച്ച മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

ആര്‍.എസ്.എസിന്റെ ജനനം മുതല്‍ അവരീ രാജ്യത്ത് പ്രചരിപ്പിച്ചത് മതസൗഹാര്‍ദ്ദത്തിന് എതിരെയായിട്ടുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസ്പര്‍ദ്ധയും അതിന്റെ ഭാഗമായിട്ടുള്ള വര്‍ഗീയ വിദ്വേഷവും വളര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്തെ മതസൗഹാര്‍ദ്ദ റാലിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച്.

ആര്‍.സ്എസ് എന്നത് നമ്മുടെ രാജ്യത്തിന്റെ പൊതുവായ ധാരകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയല്ല. നിര്‍ഭാഗ്യവശാല്‍ ആ സംഘടനയ്ക്കാണ് രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിക്കാനുള്ള അവകാംശം ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കമുള്ള ഭരണ നേതൃത്വം ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സ്വതാന്ത്രം സമരം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സയമത്താണ് ആര്‍.സെ്.എസ് ജനിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരു സംഘനടയാണതെന്ന് നമ്മള്‍ മനസിലാക്കണം. പിണറായി പറഞ്ഞു.

സ്വതന്ത്ര സമരത്തില്‍ ഒരു പങ്കുവഹിച്ചില്ലെന്ന് പറഞ്ഞാല്‍ അവര്‍ അക്കാലത്ത് അവരുടവരടുതായ പങ്കുവഹിച്ചു. അക്കാലത്ത് രൂപം കൊണ്ട എല്ലാ സംഘടനകളും സ്വതന്താ്ര സമരത്തില്‍ പങ്കെടുക്കുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയാണ് ആര്‍.എസ്.എസിന്റെ വ്യത്യസത നിലനില്‍ക്കുന്നത്. ആര്‍.എസ്.എസ് ആ ഘട്ടത്തില്‍ സ്വാതന്ത്രയ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന നിലപാടെടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടീക്കാണിച്ചു. എന്നാല്‍ മറിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത.് സവര്‍ക്കര്‍ തന്നെ വൈസസ്രോയിയെ കണ്ട് ഞങ്ങള്‍ അവര്‍ക്കൊപ്പമില്ലെന്നും നിങ്ങളുടേതെ ഏത് നിലപാടാണ് തങ്ങള്‍. ലജ്ജാകരമായ നിലപാടാണ് സ്വാതന്ത്ര്യ സമരകാലത്ത് ഇവര്‍ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.


Don’t Miss: ഇരകള്‍ മാറുമ്പോള്‍ വിദ്വേഷ കൊലപാതകങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടമുഖമോ? യു.എസിലെ ശ്രീനിവാന്റേയും ദാദ്രിയിലെ അഖ്‌ലാഖിന്റേയും കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതെങ്ങനെ


നമ്മുടെ രാജ്യത്തെ ഒന്നായി കാണാന്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ ആര്‍.എസ്.എസ് ഒരുകാലത്തും തയ്യാറായില്ല. ജനങ്ങളെ ഭിന്നിപ്പിക്കുക, വര്‍ഗീയമായി ചേരിതിരിക്കുക ഇതിനാണ് ആര്‍.എസ്.എസ് തുടക്കം മുതലേ ശ്രമിച്ചത്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഘട്ടത്തിലേക്ക് ആര്‍.എസ്.എസ് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് എല്ലാകാലത്തും ആര്‍.എസ്.എസ് ശ്രമിച്ചുവന്നിട്ടുള്ളത്. ഇവിടെ പ്രധാനമായൊരു ഒരു ചോദ്യംഉയര്‍ന്നുവരും. എന്തിനാണ് മഹാത്മാഗാന്ധി കൊലചെയ്യപ്പെട്ടത്? ഗാന്ധി ഏതെങ്കിലും ആര്‍.എസ്.എസുകാരനെ കൊലപ്പെടുത്തി എന്ന് ആരും പറയില്ല. മഹാരാതന്മായി ഗാന്ധിയെ കൊലചെയ്യാന്‍ ദീര്‍ഘകാലമായി ഘൂഡാലാേചന സംഘപരിവാര്‍ നടത്തിയിരുന്നു. ആര്‍.എസ്.എസിന്റെ കയ്യിലുള്ള കേവലമായി ഒരു ആയുധം മാത്രമായിരുന്നു ഗോദ്‌സെ എന്ന് നമ്മള്‍ അറിയണം. ഗാന്ധിജി കൊല്ലപ്പെട്ട അന്ന് ആര്‍.എസ്.എസ് പലയിടങ്ങളിലും മധുരം വിതരണം ചെയ്തു എന്നതും നാം ഓര്‍ക്കേണ്ടതാണ്. ഗാന്ധിയുടെ കൊലപാതകത്തിനെതിരെ ജനരോഷം ഉയര്‍ന്നുവന്നു. ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. ആ ഘട്ടത്തില്‍ അന്നത്തെ കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെ വലിയ തോതില്‍ ബന്ധപ്പെട്ട് നിരോധനം നീക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്.

ആര്‍.എസ്.എസിന് ഏതു തരത്തിലുളള പ്രത്യയശാസ്ത്രമാണെന്ന് നാം ആലോചിക്കേണ്ടതാണ്. ആര്‍.എസ്.എസിന്റെ സ്ഥാപനക നേതാക്കളിലൊരാളായ മുണ്ടെ അന്നത്തെ ലോകത്തെ ചില വന്‍കിട നേതാക്കളെ കാണാന്‍ പോകുകയുണ്ടായി. അതിലൊന്ന് മുസോളിനായിയിരുന്നു. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപം ആര്‍.എസ്.എസ് പൂര്‍ണമായും സ്വീകരിച്ചു. അവരുടെ പരിശീലനം കേന്ദ്രം കണ്ടപ്പോള്‍ മുണ്ടെ അങ്ങേയറ്റം ആവേശഭരിതനായി. അതിന്റെ ഭാഗമായി ആ സന്ദര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ മുണ്ടെ മുസോളിനിയുമായി ചര്‍ച്ച ചെയ്തിരുന്നു. ആ ചര്‍ച്ചയില്‍ ആ പരിശീലനത്തെക്കുറിച്ചും അത് ഇന്ത്യയില്‍ ഏതു രീതിയില്‍ ഇവിടെ കൊണ്ടുവരാമെന്നും ചര്‍ച്ച ചെയ്തു. ആ പരിശീലന രീതിയാണ് ആര്‍.എസ്.എസ് ഇവിടെ നടപ്പിലാക്കുന്നത്.

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം അത് സ്വീകരിച്ചത് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ നിന്നുമാണ്. നാസിസമാണ് പ്രത്യയശാസ്ത്രമായി അവര്‍ സ്വീകരിച്ചത്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടത്തിയ കാര്യങ്ങള്‍ അവിടുത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കിയത്. അതില്‍ മതിമറിന്നാഹ്ലാദിച്ച ലോകത്തിലെ ഏക സംഘടന ആര്‍.എസ്.എസാണ്. ലോകത്തിലെ മറ്റെല്ലാ സംഘടനകളും അതിനെ തള്ളിപ്പറഞ്ഞതാണ്. രാജ്യത്തെ ഏങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതില്‍ ജര്‍മ്മനിയാണ് നമുക്ക മാതൃക എന്നാണ് ആര്‍.എസ്.എസ് ആരംഭത്തില്‍ പറഞ്ഞത്. ആര്‍.എസ്.എസിന്റെ തലതൊട്ടപ്പന്മാരായ ഗോള്‍വാക്കര് അടക്കമുള്ളവര്‍ ഹിറ്റലറുടെ നയത്തെ പുകഴ്ത്തിക്കൊണ്ട് എഴുതിയിട്ടുണ്ട്. ആ നടപടയാണ് ആ നയമാണ് ഹിറ്റ്‌ലര്‍ സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ പൂര്‍ണമായും ആര്‍.എസ്.എസിന്റെ നയം ഹിറ്റ്‌ലറുടെ നയമാണ്. ഹിറ്റലര്‍ നടത്തിയ നാസിസമാണ് ആര്‍.എസ്.എസ് ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ന്യൂനപക്ഷത്തെ എങ്ങനെ നേരിടമണെന്നാണ് ഹിറ്റലര്‍ അദ്ദേഹത്തിന്റെ നയമായി എഴുതി വച്ചിട്ടുള്ളത്. ഇവിടെ ആര്‍.എസ്.എസ് അതേ രൂപത്തില്‍ തന്നെയാണ് എഴുതിവെച്ചിട്ടുള്ളത്. ഹിറ്റ്‌ലര്‍ക്ക് അവിടെ യഹൂദാന്മാരെയാണ് ശത്രുക്കളായി കണ്ടത്. അവിടെ കമ്മ്യൂണിസ്റ്റുകളായ ബോള്‍ഷെവിക്കുകയും ശത്രുക്കളായി കണ്ടു. അതേ നിലപാട്, അതേ നയം ആര്‍.എസ്.എസ് തങ്ങളുടെ നയമായി അഴരുടെ ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചു. അത് പ്രാവര്‍ത്തിക്കമാക്കുയും ചെയ്തു. ഇവിടെ അവര്‍ പറഞ്ഞത് ഇവിടെ ന്യൂനപക്ഷമായ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി. കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി. ഹിറ്റ്‌ലര്‍ ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ശത്രുക്കളായി കണ്ടു.

ഈ നയമാണ് ആര്‍.എസ്.എസ് രാജ്യത്താകെ നടപപ്പാക്കിയത്. ഈ രാജ്യത്ത് നടന്ന എല്ലാ വര്‍ഗീയ കാലാപങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ആര്‍.എസ്.എസ് ആണ്. ആയിരക്കണക്കിനാളുകളെ കൊന്നു തള്ളിയ വര്‍ഗീയ കലാപങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. അതിനെല്ലാം ആര്‍.എസ്.എസ് ആണ് നേതൃത്വം നല്‍കിയത്. അതിനവര്‍ക്ക് പ്രത്യേക പരിശീലനമുണ്ട്. എങ്ങനെയാണ് കലാപം ഉണ്ടാക്കേണ്ടത്. എങ്ങനെയാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കേണ്ടത്. അങ്ങനെ സംഘര്‍മഷമുണ്ടായാല്‍ സാധാരണക്കാരെ ഉയര്‍ത്താന്‍ ഏതെല്ലാം തരത്തിലാണ് നുണ പ്രചരണം നടത്തേണ്ടത് എല്ലാം അവര്‍ക്ക് അവര്‍ക്കറിയാം. ആര്‍.എസ്.എസ് നടത്തിയ എല്ലാ കാലാപങ്ങളിലും ഇത് ദൃശ്യമാണ്. കൃത്യമായ പരിശീലനത്തിലൂടെ അവര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ എല്ലാ കാലപങ്ങളിലും കാണാനാവും. മുഖ്യമന്ത്രി പറയുന്നു.