എഡിറ്റര്‍
എഡിറ്റര്‍
കാട്ടു തീ തടഞ്ഞാല്‍ മാത്രം പോര അതിരപ്പിള്ളിയും സംരക്ഷിക്കണം; കാട്ടുതീ തടയുമെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ സോഷ്യല്‍ മീഡിയയുടെ തിരുത്തല്‍
എഡിറ്റര്‍
Wednesday 1st March 2017 10:39pm


തിരുവനന്തപുരം: വേനല്‍ കടുത്തതോടെ നാടെങ്ങും കാട്ടുതീ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാട്ടു തീ തടയാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി അയല്‍സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ചു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റി്‌ലൂടെ അറിയിച്ചു.

എന്നാല്‍ കാട്ടു തീയേയും വനസംരക്ഷണത്തേയും കുറിച്ച് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി മൂലം ഉണ്ടാകുന്ന വനനശീകരണത്തേയും പ്രകൃതി ചൂഷണത്തേയും കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമ്മന്റ് ബോക്‌സില്‍ നിറയെ അതിരപ്പിള്ളിയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്ന കമന്റുകളാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

വേനല്‍ കഠിനമാവുകയാണ് അപ്പോഴാണ് നാം പ്രകൃതിയെ സംരക്ഷിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അജ്മല്‍ എം. മാണിക്കോത്തെന്ന ഫെയ്‌സ്ബുക്ക് യൂസര്‍. ജലവൈദ്യുത പദ്ധതി വന്നാല്‍ കാടും പുഴയും നശിക്കുമെന്നും ചില കമന്റുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ എന്തിനാണ് നാം അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് മിക്ക കമന്റുകളും ചോദിക്കുന്നത്.

കാട്ടുതീ തടയുന്നതിനു വനാതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനവും ഏകോപിപ്പിക്കും. ഈ മേഖലകളില്‍ ഫയര്‍ഫോഴ്സിന്റെ സേവനം ലഭ്യമാകുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഗ്‌നിശമനത്തിനുള്ള ശ്രമങ്ങളും നടത്തുമെന്നും
മെയ് അവസാനം വരെ എല്ലാ വനാതിര്‍ത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നുണ്ട്.

Advertisement