എഡിറ്റര്‍
എഡിറ്റര്‍
‘ചിലര്‍ യോഗയെ ഹൈജാക്ക് ചെയ്യുന്നു; ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ പ്രചരിപ്പിക്കുന്നു’; യോഗ ഒരു മതത്തിന്റേയും ഭാഗമല്ലെന്നും മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 21st June 2017 9:18am

തിരുവനന്തപുരം: യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നും മതേതര മനസോടെയാകണം യോഗ അഭ്യസിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വമാണ് ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങളെ ചെറുക്കണം. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ എല്ലാത്തിനും നന്ദി, രാജിയിലേക്ക് നയിച്ചത് നായകനുമായുള്ള ‘പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്ത’ ബന്ധം; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെയുടെ തുറന്ന കത്ത്


മതത്തിന്റെ ഭാഗമായി ചിലര്‍ യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞ പിണറായി, ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു ചൂണ്ടിക്കാണിച്ചു.

Advertisement