എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ വി.എസിന് ശമ്പളായി; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന് മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം
എഡിറ്റര്‍
Thursday 4th May 2017 6:01pm

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ശമ്പളം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയുള്ള വി.എസിന് മന്ത്രിമാരുടേതിന് തുല്യമായ ശമ്പളമായിരിക്കും ലഭിക്കുക. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പു വെച്ചതോടെയാണ് വി.എസിനു ശമ്പളമായത്.

ചുമതലയേറ്റ് 10 മാസം കഴിഞ്ഞിട്ടും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും മറ്റ് അംഗങ്ങള്‍ക്കും ശമ്പളം നല്‍കിയിരുന്നില്ല. പ്രതിപക്ഷ അംഗം റോജി എം.ജോണാണ് ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്റെ ആനുകൂല്യങ്ങള്‍ എത്രയെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിന് എംഎല്‍എ എന്ന നിലയില്‍ ലഭിച്ചുവന്നിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നിര്‍ത്തലാക്കിയിരുന്നു. ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായരും നീല ഗംഗാധരനുമാണ് കമ്മിഷനില്‍ ഉള്ളത്.

Advertisement