എഡിറ്റര്‍
എഡിറ്റര്‍
പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്ന് കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Thursday 25th May 2017 5:31pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശഖരന്‍. അവകാശവാദങ്ങള്‍ മാത്രമാണ് പിണറായിക്ക് ഉന്നയിക്കാനുള്ളതെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം.

സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒരു ഒരു പദ്ധതി പോലും ഇല്ലെന്നും പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെല്ലാം കേന്ദ്രപദ്ധതികളാണെന്നുമായിരുന്നു കുമ്മനത്തിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ വിമര്‍ശനം.


Also Read: ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി


ഇതിനിടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് രാവിലെ 9.30 ഓടെയാണ് ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഏറ്റുമുട്ടിയത്. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പൊലീസ് തടഞ്ഞുനിര്‍ത്തിയത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്. പ്രവര്‍ത്തകര്‍ പരസ്പരം നടത്തിയ കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.

Advertisement