എഡിറ്റര്‍
എഡിറ്റര്‍
പിങ്കി പ്രമാണിക്കിനെ റെയില്‍വേ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Monday 18th June 2012 9:46am

കൊല്‍ക്കത്ത: മാനഭംഗക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ അത്‌ലറ്റ് പിങ്കി പ്രമാണിക്കിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേയില്‍ ടിക്കറ്റ് കലക്ടറായിരുന്നു പിങ്കി.

റെയില്‍വേ നിയമമനുസരിച്ച് പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ 48 മണിക്കൂര്‍ ഇരിക്കേണ്ടി വന്നാല്‍ അവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാം.

കഴിഞ്ഞ രണ്ടുദിവസമായി പ്രമാണിക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതുകൊണ്ട് ഇവരെ സസ്‌പെന്‍ഡ് ചെയ്‌തേ പറ്റുവെന്ന് ഈസ്റ്റേണ്‍ റെയില്‍വേ മേധാവി ഗോസ്വാമി അറിയിച്ചു. ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞാണ് പിങ്കിയെ റെയില്‍വേയില്‍ ജോലിയ്ക്ക് എടുത്തത്.

ദോഹ ഏഷ്യന്‍ ഗെയിംസിനുശേഷം സ്‌പോര്‍ട്‌സിനോട് വിട പറഞ്ഞ പിങ്കിയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തുന്നത്. പിങ്കി പുരുഷനാണെന്നും വിവാഹം കഴിക്കാമെന്നു സമ്മതിച്ച് കൂടെത്താമസിപ്പിച്ച ശേഷം പണംതട്ടിയെടുക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം സ്വകാര്യ നഴ്‌സിങ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പിങ്കി ആണാണെന്നു വ്യക്തമായിരുന്നു. ഇതിനിടെ പരിശോധനാ ഫലം വന്നതിനു ശേഷമേ പിങ്കിക്കെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി വല്‍സന്‍ വ്യക്തമാക്കിയിരുന്നു.

Advertisement