എഡിറ്റര്‍
എഡിറ്റര്‍
പിങ്കി പ്രമാണിക്കിന്റെ അഗ്നി പരീക്ഷ
എഡിറ്റര്‍
Tuesday 11th September 2012 4:19pm


എസ്സേയ്‌സ്/നിഷ ബിശ്വാസ്

മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍


രണ്ടാം ഭാഗം

2006ല്‍ നടന്ന കോമണ്‍ വെല്‍ക്ക് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിക്കൊണ്ടാണ് പിങ്കി പ്രമാണിക് എന്ന അത്‌ലറ്റ് ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയത്. ആഗ്രഹങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കുമൊപ്പം ഉറ്റവരും ചിലപ്പോള്‍ നമുക്ക് വേദനയും ചതിയും നല്‍കാറുണ്ട്.

Ads By Google

കൂടെതാമസിക്കുന്ന സ്ത്രീയാണ് പിങ്കി പ്രമാണിക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പിങ്കി ആണാണെന്നും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഇവരുടെ പരാതി.

പരാതി വന്നതിനുശേഷം പിങ്കിയ്ക്ക് വൈദ്യപരിശോധനയുടെ ഒരു പരമ്പര തന്നെ നേരിടേണ്ടി വന്നു. എന്നാല്‍ ഇതിനിടയില്‍ ഇടയ്ക്കിടെ പേരും പരാതിയും മാറ്റിക്കൊണ്ടിരുന്ന പിങ്കിയുടെ സഹവാസിയെ യാതൊരു തരത്തിലുള്ള വൈദ്യപരിശോധനയ്ക്കും വിധേയയാക്കിയില്ല.

ആദ്യം പരിശോധന സംഘടിപ്പിച്ച സ്വകാര്യ നഴ്‌സിങ് ഹോം പിങ്കി ആണാണെന്ന് വിധിച്ചു. ഈ പരിശോധനഫലം എം.എം.എസായി വ്യാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പിങ്കി അറസ്റ്റിലാവുകയും പിന്നീട് നിരവധി പരിശോധനകള്‍ക്ക് വിധേയയാവുകയും ചെയ്തു.

ജയിലില്‍ പുരുഷന്മാരുടെ കൂട്ടത്തിലാണ് പിങ്കിയെ തടവിലിട്ടത്. കാവലിന് പുരുഷ പോലീസുകാരെയുമാണ് നിര്‍ത്തിയത്. പിങ്കിയുടെ സുരക്ഷയ്ക്ക് നിര്‍ത്തിയ പോലീസുകാരന്‍ വരെ അവരെ കയ്യേറ്റം ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്.

ഒരു വലിയ വനിതാ അത്‌ലറ്റെന്ന നിലയില്‍ പിങ്കിയെ ആദരിക്കുന്നതും അഭിനന്ദിക്കുന്നതിനും പകരം അവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്തത്. എതിര്‍ത്ത് ഒരു വാക്ക് പോലും പറയാതെ രാജ്യം ഇത് നോക്കിനില്‍ക്കുകയാണ് ചെയ്തത്.

അവസാന ലിംഗ പരിശോധന ഫലം മാധ്യമങ്ങളില്‍ വന്നത് ഇപ്രകാരമാണ്. പിങ്കിയ്ക്ക് XY ക്രോമസോമും സ്ത്രീ ജനനേന്ദ്രിയങ്ങളുമാണുള്ളതെന്നാണ്. അതായത് ക്രോമസോം തലത്തില്‍ നോക്കുകയാണെങ്കില്‍ പിങ്കി പുരുഷനും ജനനേന്ദ്രിയത്തിന്റെ കാര്യത്തില്‍ നോക്കുകയാണെങ്കില്‍ സ്ത്രീയുമാണെന്നാണ്. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പിങ്കിയ്‌ക്കെതിരായ കേസ് പിന്‍വലിക്കുകയും വസ്തുതാ വിരുദ്ധമായ പരാതി നല്‍കിയതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഇത് സംഭവിച്ചില്ല.

പിങ്കിയിപ്പോള്‍ ജാമ്യത്തിലാണ്. താന്‍ സ്ത്രീയാണെന്ന് തെളിയിക്കാന്‍ പിങ്കിയ്ക്ക് ഇനിയും പരിശ്രമിക്കണം.

ലിംഗഭേദവും ലിംഗവും / സെക്‌സ് ആന്റ് ജെന്റര്‍

ലിംഗഭേദമെന്നത് ജൈവപരമായ കാര്യമാണ്. എന്നാല്‍ ലിംഗമെന്ന് സാമൂഹ്യമായ കാര്യമാണ്. ജനനസമയത്ത് ജനനേന്ദ്രിയം നോക്കിയാണ് ലിംഗഭേദം അഥവാ സെക്‌സ് എന്താണെന്ന് തീരുമാനിക്കുന്നത്. ഒരു പ്രത്യേക കാലപരിധിയില്‍ പുരുഷനുമായോ സ്ത്രീയുമായോ ബന്ധപ്പെട്ട സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക രീതികള്‍ പിന്തുടരുന്നുണ്ടോയെന്ന് പരിശോധിച്ചാണ് ലിംഗം അഥവാ ജെന്റര്‍ തീരുമാനിക്കുന്നത്.

ജീനും ഹോര്‍മോണുകളും ജനനേന്ദ്രിയങ്ങളുമാണ് മനുഷ്യരുടെ സെക്‌സ് നിര്‍ണയിക്കുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. സ്ത്രീകള്‍ക്ക് XX ക്രോമസോമും പുരുഷന്മാര്‍ക്ക് XY ക്രോമസോമും കാണുമെന്ന് ഈ ജൈവനിര്‍മാണ രീതിയെ നമുക്ക് ചുരുക്കി സൂചിപ്പിക്കാം. സ്ത്രീകളില്‍ ഈസ്ട്രജന്‍ ധാരാളമായും പുരുഷന്മാരില്‍ ആന്‍ഡ്രജന്‍ ധാരാളമായും കാണപ്പെടും. സ്ത്രീകള്‍ക്ക് ആന്തര ജനനേന്ദ്രിയവും പുരുഷന്മാര്‍ക്ക് ബാഹ്യ ജനനേന്ദ്രിയവും കാണപ്പെടും.

മനുഷ്യകോശങ്ങളില്‍ 23 ജോഡി ക്രോമസോമുകളാണുള്ളത്. xx ഫീമെയിലും xy മെയില്‍ ക്രോമസോമും. എന്നാല്‍ ചിലപ്പോള്‍ XO, XXY, XYY, XXX എന്നീ പാറ്റേണുകളിലും ക്രോമസോം കാണപ്പെടാം. ഇതിനെ മൊസൈക്ക് കണ്ടീഷന്‍ എന്ന് വിളിക്കാം. അതായത് ശരീരത്തിന്റെ വ്യത്യസ്ത കോശങ്ങളില്‍ വ്യത്യസ്ത സെക്‌സ് ക്രോമസോമുകളുണ്ടാവും. അതുകൊണ്ടാണ് ഒളിമ്പിക്‌സ് മത്സരങ്ങളില്‍ നിന്ന് ലിംഗ പരിശോധന ഒഴിവാക്കിയത്.

വനിതാ അത്‌ലറ്റുകളുടെ പ്രകടനം മാത്രമാണ് എല്ലായ്‌പ്പോഴും ചോദ്യം ചെയ്യപ്പെടുന്നതെന്നതും ഈ രീതി ഒഴിവാക്കാനുള്ള കാരണമാണ്. പുരുഷന്‍ കൂടുതല്‍ കഴിവുള്ളവനും ശക്തനും മികച്ച കായിക ക്ഷമതയുള്ളവനുമാണെന്ന കാഴ്ചപ്പാടാണ് ഇതിന് അടിസ്ഥാനം. ശാരീരിക ക്ഷമത, ശക്തി, നീളം, ഭാരം, ശരീര ആകൃതി എന്നിവയ്‌ക്കെല്ലാം ഒരാളെ വിജയിയാക്കുന്നതില്‍ പങ്കുണ്ട്. എല്ലാ പുരുഷന്മാരും സ്ത്രീകളെക്കാള്‍ വേഗത്തയുള്ളവരല്ലയെന്നതും വസ്തുതയാണ്. ശക്തിയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. എന്നിട്ടും എന്തിനാണ് സ്ത്രീകള്‍ മാത്രം ചോദ്യം ചെയ്യപ്പെടുന്നത്?

ലിംഗപരിശോധനയില്‍ അഥവാ ഏതെങ്കിലും അത്‌ലറ്റ് പരാജയപ്പെടുകയാണെങ്കില്‍ അവര്‍ക്ക് പുരുഷന്മാരുടെ വിഭാഗത്തില്‍ മത്സരിക്കാനോ, പുരുഷന്മാര്‍ക്ക് നല്‍കുന്ന തൊഴില്‍ നല്‍കാനോ ആരും തയ്യാറാവാറില്ല. മറ്റ് കാര്യങ്ങളിലെല്ലാം അവര്‍ സ്ത്രീയായി തന്നെ പരിഗണിക്കപ്പെടുകയാണ് പതിവ്. വീണ്ടും മത്സരരംഗത്തിറങ്ങാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് അവസരം നല്‍കേണ്ട ആവശ്യമുണ്ട്.

സ്ത്രീകളില്‍ ധാരാളം കാണപ്പെടുന്ന ഈസ്ട്രജന്‍ ഹോര്‍മോണിനെ ഫീമെയില്‍ ഹോര്‍മോണ്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പുരുഷന്മാരില്‍ ധാരാളം കാണുന്ന ആന്‍ഡ്രജനെ മെയില്‍ ഹോര്‍മോണ്‍ എന്നും. ലിംഗഭേദങ്ങളുടെ അടിസ്ഥാനകാരണമായി 20-ാം നൂറ്റാണ്ടുമുതല്‍ പരിഗണിക്കുന്നത് ഹോര്‍മോണ്‍ വിതരണത്തെയാണ്. എന്നാലതിനര്‍ത്ഥം സ്ത്രീകളുടെ ശരീരത്തില്‍ ആന്‍ഡ്രോജന്‍ ഉണ്ടാവില്ലന്നല്ല. അല്ലെങ്കില്‍ പുരുഷന്മാല്‍ ഈസ്ട്രജന്‍ കാണില്ലെന്നല്ല. 30% പുരുഷരന്മാരിലും ചില സമയത്ത് ഫീമെയില്‍ ഹോര്‍മോണ്‍ ധാരാളമായി കാണും. അതുകൊണ്ടാണ് ചില പുരുഷന്മാരില്‍ കൗമാരകാലത്ത് സ്തനങ്ങള്‍ തൂങ്ങുന്നതും മറ്റും. ഇത് ഭയക്കേണ്ട കാര്യമല്ല. സാധാരണമാണ്. ഗുരുതരമായ ഘട്ടത്തില്‍ മാത്രം ഓപ്പറേഷന്‍ നടത്താന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ തൊലിയ്ക്ക് പ്രായം തോന്നല്‍, ഡിപ്രഷന്‍, ആര്‍ത്തവ ക്രമക്കേട് എന്നിവ കണ്ടാല്‍ ഉടന്‍ ഹോര്‍മോണല്‍ തെറാപ്പി നിര്‍ദേശിക്കാറുണ്ട്.

പെനിസ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചാണ് ഒരു നവജാത ശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത്. എന്നാല്‍ ജനനേന്ദ്രിയങ്ങള്‍ വ്യക്തമല്ലാത്ത സാഹചര്യങ്ങളും ചിലപ്പോഴുണ്ടാവാറുണ്ട്. ഉദാഹരണമായി, ഒവേറിയന്‍ കലയും ടെസ്റ്റാക്കുലാര്‍ കലയുമായി ജനിക്കുന്ന കുഞ്ഞ്, അല്ലെങ്കില്‍ പെനിസോ, യോനി പൂര്‍ണമായി രൂപപ്പെടാത്ത കുഞ്ഞുങ്ങള്‍. ഈ സാഹചര്യങ്ങളില്‍ സര്‍ജറി ആവശ്യമായി വരും. രക്ഷിതാക്കളുടെ ആഗ്രഹമനുസരിച്ച് ചെറിയ പെനിസോ അല്ലെങ്കില്‍ യോനിയോ ആയി രൂപപ്പെടുത്തി നല്‍കും. ചെറിയ യോനിയുമായി ഒരു ആണിനെ രൂപപ്പെടുത്തുകയെന്നതില്‍ പലര്‍ക്കും താല്‍പര്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇത്തരം കുട്ടികള്‍ പെണ്‍കുഞ്ഞായി വളര്‍ത്തപ്പെടും. ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന ആണ്‍/ പെണ്‍ കുട്ടികള്‍ക്ക് സര്‍ജറിയ്ക്കുശേഷമുള്ള അവസ്ഥയില്‍ പൂര്‍ണമായി എത്തിച്ചേരണമെങ്കില്‍ ഹോര്‍മോണല്‍ തെറാപ്പി കൂടി ആവശ്യമാണ്.  ഇത്തരം ആളുകള്‍ക്ക് സാധാരണ മനുഷ്യരെപ്പോലെ ദീര്‍ഘകാലം ജീവിക്കാന്‍ കഴിയുമെന്നും ഇവര്‍ക്ക് പ്രത്യുത്പാദനശേഷിയുണ്ടെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

ഒരാളുടെ ലിംഗം നിര്‍ണയിക്കാനായി ആശ്രയിക്കുന്ന മൂന്ന് കാര്യങ്ങള്‍, ക്രോമസോം, ഹോര്‍മോണ്‍, ജനനേന്ദ്രിയം എന്നിവ, പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരാള്‍ക്ക് സ്ത്രീ ലൈംഗികാവയവമുണ്ടാവാം. എന്നാല്‍ അവരില്‍ സ്ത്രീ ക്രോമസോമും ഹോര്‍മോണുകളും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. ഒരു വനിതാ അത്‌ലറ്റില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലായിരിക്കും. സ്ത്രീ ക്രൊമസോമുകളുണ്ടാകാതിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പുരുഷനായോ സ്ത്രീയായോ അറിയപ്പെടുന്ന പല ശരീരങ്ങളും ഇത്തരത്തില്‍ ലിംഗ പരിശോധന പൂര്‍ത്തിയാക്കിയവയല്ല.

ചില അപവാദങ്ങളൊഴിച്ചാല്‍ ‘Abnormal’ മനുഷ്യജീവി എന്നുവിളിക്കാവുന്നവിധം നമുക്കിടയില്‍ ആളുകളില്ല. മനുഷ്യന്റെ പ്രയോഗമാണ് ലിഗം നിണ്ണയിച്ചത്. അതില്‍ ശാസ്ത്രവും പെടും. ഗാന്ധിയെപോലെ നമ്മള്‍ പെണ്ണത്വത്തെ വഹിക്കുന്ന രാഷ്ട്രീയ ശൈലീഘകങ്ങളുള്ള  പുരുഷത്വമോ ലക്ഷ്മിഭായിയെ പോലെ ആണത്വത്തെ വഹിക്കുന്ന രാഷ്ട്രീയ ശൈലീഘടകമുള്ള പെണ്ണത്വമോ ആണ്. അതുകൊണ്ട് ഞാനൊരു പെണ്ണായിരിക്കുന്നത് ‘ഞാനൊരു പെണ്ണാണ്’ എന്നതിന്റെ തെളിവല്ല.

ഒന്നാം ഭാഗം: വിജയം പെണ്ണിനാണോ, ലിംഗ പരിശോധന അനിവാര്യം!

Advertisement