എഡിറ്റര്‍
എഡിറ്റര്‍
‘ആണും പെണ്ണും ഒരുമിച്ചിരിക്കരുത്’; സദാചാര പൊലീസ് ചമഞ്ഞ് പിങ്ക് പൊലീസ്
എഡിറ്റര്‍
Monday 13th February 2017 9:35am

pinkpolice

 

തിരുവനന്തപുരം: കനക്കുന്ന് കൊട്ടാരത്തിന് സമീപത്തിരുന്ന യുവതിയെയും യുവാവിനെയും സദാചാര പൊലീസ് ചമഞ്ഞ് പിങ്ക് പൊലീസ് ഇറക്കിവിട്ടതായി പരാതി. കനകക്കുന്ന് കൊട്ടാരത്തിനും മ്യൂസിയത്തിനും സമീപം ആണും പെണ്ണും ഒരുമിച്ചിരിക്കരുതെന്ന് പൊലീസ് വിലക്കിയതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.


Also read ‘ഏഷ്യാനെറ്റ് അവാര്‍ഡുകളെല്ലാം സ്റ്റാറുകളുടേതാണെന്‍ മകനേ’; ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനെ ട്രോളി സോഷ്യല്‍ മീഡിയ 


സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ച കേരളാ പൊലീസിലെ പിങ്ക് പൊലീസാണ് കനകക്കുന്ന് കൊട്ടാരത്തിനു സമീപം ഒരുമിച്ചിരുന്നതിന്റെ പേരില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും ഇറക്കി വിട്ടത്. ഇതിനുമുമ്പും കൊട്ടാരത്തിനു സമീപത്ത് നിന്ന് സുഹൃത്തുക്കളെ പിടികൂടി ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ഇന്നലെ വൈകീട്ട് ജല്‍ജിത്ത് എന്ന യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.

ഒരുമിച്ചിരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും പൊലീസ് ഭീഷണിപ്പെടുത്തി ഇറക്കിവിടുകയിരുന്നെന്നാണ് ജല്‍ജിത്ത് പറയുന്നത്. കുട്ടികളെ പൊലീസ് അപമാനിച്ചിരുന്നതായും എഴുന്നേറ്റ് പോകുന്നത് വരെ ചോദ്യം ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിങ്ക് പൊലീസ് പട്രോളിങ്ങിനിടെ സദാചാര പൊലീസായാണ് പെരുമാറുന്നതെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് കനകക്കുന്നിലെയും സംഭവങ്ങള്‍. പിങ്ക് പൊലീസിനെതിരെ പരാതി ഉയര്‍ന്നിട്ടും ഉന്നത് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് തയ്യാറാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

 

ജല്‍ജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ

Advertisement