കുറ്റിയാടി : കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് പറഞ്ഞ എ.കെ ആന്റണിക്ക് അപാര തൊലിക്കട്ടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആന്റണി യൂത്ത് കോണ്‍ഗ്രസ് നേതാവിനെപ്പോലെ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണോ എന്ന് തോന്നും. കേന്ദ്രസേന വേണമെങ്കില്‍ പോളിംഗ് ബൂത്തിലും കയറുമെന്ന ആന്റണിയുടെ ഭീഷണി വിലപ്പോവില്ല. കേന്ദ്രമന്ത്രിമാരില്‍ നിന്ന് ഇത്തരത്തില്‍ പ്രതികരണങ്ങളുണ്ടാവാന്‍ പാടില്ല. കുറ്റിയാടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ലതികയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.