തിരുവനന്തപുരം: വാളകത്ത് ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ ഔദ്യോഗിക തലത്തിലുള്ള ആളുകള്‍ പങ്കാളികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ആളുകളുടെ പേര് ഇപ്പോള്‍ പറയുന്നില്ല. സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞു.