‘ഇതൊരു നിശ്ചിത അജണ്ഡ വച്ചുള്ള മീറ്റിംങ്ങല്ല. ഏതെങ്കിലുമൊരു പ്രത്യേക പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതൊന്ന് ചര്‍ച്ച ചെയ്യണം. എന്നല്ല അവര് പറയുന്നത്. വെറുതെയൊരു കാണലാണ്. അപ്പോള്‍ കണ്ടു, നമ്മള്‍ ഒരു മര്യാദയനുസരിച്ച് അവരെ സ്വീകരിക്കുന്നു. സംസാരിക്കുന്നു. സാധാരണ പല വിഷയങ്ങളും സംസാരിക്കുമല്ലോ? അപ്പോള്‍ അവര് ഡിപ്ലോമാറ്റിക് രംഗത്തുള്ളവരായിരുന്നതുകൊണ്ട് അവരുടെ രാജ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലേക്കും സംസാരം കടക്കുന്നു. ‘

‘ഞാനത് പറഞ്ഞു അവരോട് . ഞങ്ങള്‍ അമേരിക്കന്‍ കമ്പനിയായതുകൊണ്ടല്ല കൊക്കകോളയെ എതിര്‍ക്കുന്നത്. കൊക്കകോള ഇവിടെയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ആ പ്രശ്‌നങ്ങളില്‍ ഒന്ന് നിങ്ങള്‍ കമ്പനി സ്ഥാപിച്ച സ്ഥലത്തെ വെള്ളം ഊറ്റികളയുന്നനിലയില്‍. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നിലയില്‍. അതോടൊപ്പം വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും അവിടെയുണ്ട്. ഇതൊക്കെയുള്ളതിന്റെ ഭാഗമായിട്ടാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നത്. സ്വാഭാവികമായും നിങ്ങളതിന് പരിഹാരം കണ്ടില്ല. ആ എതിര്‍പ്പ് വളര്‍ന്നു. ഞങ്ങള്‍ ആ എതിര്‍പ്പിന്റെ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഞങ്ങളതൊരു സംസ്ഥാന വ്യാപക പ്രശ്‌നമായി ഏറ്റെടുത്തിട്ടുണ്ട്. ഇതാണുണ്ടായത്. അല്ലാതെ കൊക്കകോള എന്ന അമേരിക്കന്‍ കമ്പനി ഇവിടെ വന്നുകൂട എന്നല്ല. ആ കമ്പനി ഞങ്ങള്‍ക്കിവിടെ ദോഷം ചെയ്യും. അതിനെയാണ് ഞങ്ങള്‍ എതിര്‍ത്തത്.’