കൊല്ലം :തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വര്‍ഗീയ ശക്തികളെ കൂടെനിര്‍ത്തുന്നു എന്ന് പിണറായി ആരോപിച്ചു.പല പഞ്ചായത്തിലും ബി.ജെ.പി ആര്‍.എസ്.പി തുടങ്ങിയ വര്‍ഗീയശക്തികളുമായി കൂട്ടുപിടിച്ചാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്.

യു.ഡി.എഫില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നമുണ്ട. ഇക്കാര്യം യു.ഡി.എഫ് നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ജോസഫിന്‍ യു.ഡി.എഫില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. അദ്ദേഹത്തെയും കൂട്ടരേയും യു.ഡി. എഫ് അവഗണിച്ചു എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറാന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു.ക്രൈസ്തവസഭയ്‌ക്കെതിരെ സി പി എം വിമര്‍ശനം ഉന്നയിച്ചിട്ടില്ല.

മുമ്പ് കോണ്‍ഗ്രസ് നേതാക്കളായ പുരോഹിതന്‍മാരെ ഉപയോഗിച്ച് യു.ഡി.എഫ് എല്‍.ഡ.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെയാണ് എല്‍.ഡി.എഫ് എതിര്‍ക്കുന്നത്. എല്‍ ഡി എഫിനെ തകര്‍ക്കാന്‍ ചില പുരോഹിതര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്നു എന്നും പിണറായി പറഞ്ഞു.

മഞ്ഞളാംകുഴി അലിയുടെ രാജിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ യുഡിഎഫ് കൂടുതല്‍ ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന തോന്നലുകൊണ്ടാണ് അലിപോയത് എന്നായിരുന്നു പിണറായിയുടെ മറുപടി.