എഡിറ്റര്‍
എഡിറ്റര്‍
മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ കൂടെയുണ്ട്; ആള്‍കൂട്ട ഭീകരതക്ക് ഇരയായ ജുനൈദിന്റെ കുടുംബത്തിന് ആശ്വാസവുമായി പിണറായി വിജയന്‍
എഡിറ്റര്‍
Wednesday 26th July 2017 7:58pm

 

ന്യൂദല്‍ഹി: ബീഫിന്റെ പേരില്‍ ട്രെയിനില്‍ വെച്ച് ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജുനൈദിന്റെ മാതാപിതാക്കളായ ഷാഹിറക്കും, ജലാലുദ്ദിനും പുറമെ സഹോദരന്മാരയ ഷാഖിറും, ഹാഷിമും മറ്റു ബന്ധുക്കളും കൂടെയുണ്ടായിരുന്നു.

രാജ്യത്തെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ പൗരന്മാരും ജുനൈദിന്റെ കുടുംബത്തിന്റെ കൂടെയുണ്ടെന്നും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കൂടാതെ ജുനൈദിന്റെ കുടുംബം ആരംഭിച്ച പഠനശാലയുടെ നിര്‍മാണത്തിനുവേണ്ട സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Also Read പാര്‍ട്ടിയുടെ നിലപാടുകള്‍ സര്‍ക്കാര്‍ നിരന്തരം ലംഘിച്ചു; പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്


സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

കഴിഞ്ഞ ചെറിയ പെരുന്നാളിന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനായി പോയ ജുനൈദിനെയും സഹോദരനെയും ബീഫ് കഴിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ട്രെയിനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഹേദരന്റെ മടിയില്‍ കിടന്ന് ജുനൈദ് മരിക്കുകയായിരുന്നു.

Advertisement