Categories

പിണറായിയുടെ വീടിന്റെ വ്യാജചിത്രം: മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചില്ല

കൊച്ചി: സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ വ്യാജചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി പത്തനംതിട്ട റാന്നി സ്വദേശി റെനി മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്താല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു കോടതിയെ സമീപിക്കേണ്ടതുളളൂവെന്നു ജസ്റ്റിസ് കെ ടി ശങ്കരന്‍ നിരീക്ഷിച്ചു.

കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതു കൊണ്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ജാമ്യമെടുക്കാമെന്നതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാതിരുന്നത്. . തൃശൂരിലെ പ്രമോഷ് എന്നയാൡന്റ വീടാണു സഖാവിന്റെ കുടില്‍ എന്ന അടിക്കുറിപ്പോടെ പിണറായിയുടെ വീടെന്ന പേരില്‍ പ്രചരിപ്പിച്ചത്. കേസിലെ എട്ടാം പ്രതി ഷാന്‍ ഷംസുദ്ദീന്‍ സിംഗപ്പൂരിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ വിമാനത്താവളത്തില്‍ രാവിലെ പിടിയിലായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.