തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

അച്യുതാനന്ദന്റെ പരാമര്‍ശത്തിന്മേലുള്ള പാര്‍ട്ടിയുടെ മറുപടി സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും ഇതില്‍ കൂടുതലായൊന്നും പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

വി.എസ്സിന്റെ പരാമര്‍ശത്തില്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം. വി.എസ്സിന്റെ അഭിപ്രായപ്രകടനം കേന്ദ്രനേതൃത്വത്തിന്റ ശ്രദ്ധയിലെത്തിയിട്ടില്ലെന്ന് പി.ബി. അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പ്രതിരിച്ചു.

പാര്‍ട്ടി പഠിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് വി.എസ് പറഞ്ഞത്. ഇത് തെറ്റായിപ്പോയി.

ഉത്തരവാദപ്പെട്ടവര്‍ വി.എസ്സുമായി സംസാരിക്കണം. യു.ഡി.എഫ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വി.എസ് ഇങ്ങനെ പറയരുതായിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനാണെന്ന വി.എസ്സിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. കേസില്‍ പിണറായി പ്രതിയാണെന്നും ലാവ്‌ലിന്‍ അഴിമതിയാണെന്ന് പറഞ്ഞതിനാലാണ് പി.ബിയില്‍ നിന്ന് തന്നെ  പുറത്താക്കിയതെന്നും വി.എസ് പറഞ്ഞു.