തിരുവനന്തപുരം: ജേക്കബ്ബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വൈകീട്ട് അഞ്ച് മണിക്കായിരുന്നു ചടങ്ങ്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു.

മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കെ.സി ജോസഫ് കത്തെഴുതിയിരുന്നു. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ചട്ടലംഘനമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.


Dont Miss രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം; താരത്തിന്റെ കോലം കത്തിച്ചു 


സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജേക്കബ്ബ് തോമസ് പുസ്തകം എഴുതിയതെന്നും സര്‍ക്കാരിന്റെ രഹസ്യനിയമം ജേക്കബ്ബ് തോമസ് ലംഘിച്ചെന്നും കെ.സി ജോസഫ് പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അവധിയില്‍ പ്രവേശിക്കേണ്ടി വന്ന ജേക്കബ് തോമസ് നിയമസഭയ്ക്കകത്തും പുറത്തും ഒട്ടേറെ വിവാദ വിഷയങ്ങളുടെ ഭാഗമായി മാറിയിരുന്നു.

ഈ സാഹചര്യത്തിലാണ്ഏറെ വിവാദങ്ങള്‍ ഉളളടക്കമായിട്ടുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സര്‍വീസ് സ്റ്റോറി പുറത്തിറങ്ങുന്നത്.

ജേക്കബ് തോമസിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന നിലപാട് നിയമസഭയില്‍ എടുത്ത അതേസമയം തന്നെയാണ് അദ്ദേഹത്തിന് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിക്കേണ്ടി വന്നതും.