എഡിറ്റര്‍
എഡിറ്റര്‍
ശിവസേനക്കെതിരെ പറയുമ്പോഴുള്ള പ്രത്യേക മാനസികാവസ്ഥയാണ് പ്രതിപക്ഷത്ത് നിന്ന് കാണുന്നത്: പിണറായി
എഡിറ്റര്‍
Friday 10th March 2017 8:42am

തിരുവനന്തപുരം: കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് പിന്നില്‍ കോണ്‍ഗ്രസ് വാടകക്കെടുത്തവരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ശിവസേനക്കെതിരെയും ബി.ജെ.പിക്കെതിരെയും സംസാരിക്കുമ്പോള്‍ പ്രത്യേക മാനസികാവസ്ഥയാണ് പ്രതിപക്ഷത്ത് നിന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.


Also read ‘ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു’; കേന്ദ്ര മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വിട്ട് നില്‍ക്കും


മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് ചേരാത്ത പരാമര്‍ശങ്ങളാണ് പിണറായി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിച്ചപ്പോള്‍. ആര്‍.എസ്.എസിനെതിരെയും ശിവസേനക്കെതിരെയും സംസാരിക്കുമ്പോഴുള്ള അസഹിഷ്ണുതയാണിതെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.

എന്നാല്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയോട് തിരിച്ചടിച്ചത്. ഉടന്‍ ഇടപെട്ട സ്പീക്കര്‍ ഇത് ചോദ്യോത്തര വേളയാണെന്നും സംവാദത്തിനുള്ള അവസരമായി കാണരുതെന്നും ആവശ്യപ്പെട്ടു.

ചോദ്യത്തോര വേളയിലെ ബഹളത്തെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണം അല്ലെങ്കില്‍ സ്പീക്കര്‍ ഇത് രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ വിട്ട് പോയത്.

Advertisement