തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാക്കള്‍ പങ്കെടുത്ത സമാധാന ചര്‍ച്ച പൂര്‍ത്തിയായി.

നേരത്തെ ഉണ്ടായ യോഗങ്ങളില്‍ തീരുമാനിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചെന്നും ഒരു തരത്തിലുള്ള അക്രമസംഭവങ്ങളും ഇനി ഉണ്ടാകരുത് എന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രണ്ടുകൂട്ടരും രണ്ട് വിഭാഗത്തിന്റേയും അണികളെ ഇതുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ വിധ അക്രമസംഭവങ്ങളില്‍ നിന്നും ബന്ധപ്പെട്ട അണികള്‍ ഒഴിഞ്ഞു നില്‍ക്കുന്നതിന് ആവശ്യമായ ജാഗ്രത രണ്ടുകൂട്ടരും പാലിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു.

നേരത്തെ തീരുമാനിച്ചതുപോലെ ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങളുടെ മേലെ പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ അതുപോലെ തന്നെ വീടുകളോ ആക്രമിക്കാന്‍ പാടില്ല എന്നും തീരുമാനിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.


Dont Miss ആര്‍.എസ്.എസിനൊപ്പമിരുന്ന് സംസാരിക്കുന്ന ചിത്രം പുറത്തുവന്നാല്‍ പിണറായിയുടെ ദുരഭിമാനം ഇടിയും; മാധ്യപ്രവര്‍ത്തകരോട് കയര്‍ത്തത് അതുകൊണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍


തിരുവനന്തപുരത്ത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. ഇവിടെയുള്ള പല കൗണ്‍സിലര്‍മാരുടേയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ബി.ജെപിയുടെ ഓഫീസിന് നേരെയും കോടിയേരിയുടെ വീടിന് നേരെയുമുള്ള ആക്രമണം അപലപനീയമാണ്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ആ തീരുമാനത്തിന് ശേഷവും ഇത്‌പോലുള്ള സംഭവങ്ങള്‍ നടന്നതിനെ പൊതുവില്‍ അപലപിക്കുകയാണ് ചെയ്യുന്നത്. ഇനി മേലില്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കും. അതോടൊപ്പം തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായ പ്രദേശത്ത് ഉഭയകക്ഷി ചര്‍ച്ച നല്ലതായിരിക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രാം ഉയര്‍ന്നു.

തിരുവനന്തപുരത്തും കണ്ണൂരിലും കോട്ടയത്തും ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തിരുവവമ്പുരത്ത് ഉണ്ടായ സംഭവങ്ങളുടെ മേലെ സര്‍വകക്ഷി യോഗം ചേരണണെന്ന അഭിപ്രായം ഉയര്‍ന്നു അതിന്റെ ഭാഗമായി ആറാം തിയതി സര്‍വകക്ഷി യോഗം ചേരുമെന്നും പിണറായി പറഞ്ഞു.