എഡിറ്റര്‍
എഡിറ്റര്‍
നിരവധി അക്രമങ്ങള്‍ കണ്ടുവളര്‍ന്നയാളാണ് താന്‍; അബ്ദുള്ളക്കുട്ടിക്ക് പിണറായിയുടെ മറുപടി
എഡിറ്റര്‍
Wednesday 29th January 2014 12:33pm

Pinarayi

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിമര്‍ശിച്ച് ലേഖനമെഴുതിയ അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക് പിണറായിയുടെ മറുപടി. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് പിണറായി പ്രതികരിച്ചു.

കൊലപാതകത്തെ ന്യായീകരിച്ച് താന്‍ അബ്ദുള്ളക്കുട്ടിയോട് സംസാരിച്ചിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. നിരവധി അക്രമങ്ങള്‍ കണ്ട് വളര്‍ന്നയാളാണ് താനെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷ്ണത്തില്‍ എഴുതിയ ലേഖനത്തിലാണ് അബ്ദുള്ളക്കുട്ടി പിണറായിക്കെതിരെ ആഞ്ഞടിച്ചത്. ‘ഈ വിധി കണ്ണൂര്‍ക്കാര്‍ക്ക് വല്ലാത്ത ധൈര്യം നല്‍കുന്നു’ എന്ന ലേഖനത്തിലാണ് അബ്ദുള്ളക്കുട്ടി പിണറായിയെ വിമര്‍ശിക്കുന്നത്.

തനിക്കുണ്ടായ മറക്കാനാവാത്ത ഒരു ഉള്‍പ്പാര്‍ട്ടി അനുഭവം കുറിക്കുന്നു എന്ന് പറഞ്ഞാണ് അബ്ദുള്ളക്കുട്ടി പിണറായിയെ കുറിച്ച് പറയുന്നത്.

‘2008 ല്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കുശേഷം കളക്ട്രേറ്റില്‍ സമാധാനയോഗം ചേരുന്നതിനുമുമ്പ് പിണറായിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ സമാധാന യോഗം ചേര്‍ന്നു.

കണ്ണൂരില്‍ ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ പാര്‍ലമെന്റില്‍ എത്തിയകാര്യം യോഗം പിരിയുന്നതിനുമുമ്പ് സതീദേവി പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

അല്‍പം ആലോചിച്ചശേഷം ഗൗരവംപൂണ്ട പിണറായിയുടെ മറുപടി ഇത്തരത്തിലായിരുന്നു. സതീദേവി പറഞ്ഞതിലും കാര്യമുണ്ട്. നമ്മള്‍ ബംഗാളികളെ കണ്ടുപഠിക്കണം. ഒരുതുള്ളി ചോരപോലും പൊടിയാതെയാണ് അവരുടെ പരിപാടി.

ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരുചാക്ക് ഉപ്പുചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയില്ല.’

പിണറായിയുടെ വിശദീകരണം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും വല്ലാത്ത മാനസികാവസ്ഥയോടെയാണ് താന്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങിയതെന്നും അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നു.

പിന്നീട് കുറച്ചുമാസംപോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ലെന്നും അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നുണ്ട്.

Advertisement