തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലില്‍ കയ്യേറ്റം നടത്തിയതിനെക്കുറിച്ച് ജനജാഗ്രതാ യാത്രയ്ക്കിടെ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന.

ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറുവിരല്‍പോലും അനക്കാന്‍ അന്വേഷണ സംഘത്തിനു കഴിയില്ലെന്നായിരുന്നു ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി വെല്ലുവിളിച്ചത്.

പാലക്കാട്ടുകാരനായ എം.എല്‍.എക്കൊച്ചന്‍ അന്ധന്‍ ആനയെ കണ്ടതുപോലെയാണു മാര്‍ത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്നും മാര്‍ത്താണ്ഡംകായല്‍ കൃഷിക്കാര്‍ക്കു പതിച്ചുകൊടുത്തതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്നും തോമസ് ചാണ്ടി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങളായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.


Dont Miss ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍; കാറുടമകള്‍ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് ഉദ്യോഗസ്ഥര്‍


മന്ത്രിസഭാ യോഗത്തിനുശേഷം മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ശാസിച്ചത്. തോമസ് ചാണ്ടിയുടെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ താന്‍ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്നു തെളിയിച്ചാല്‍ എം.എല്‍.എ സ്ഥാനംവരെ രാജിവയ്ക്കുമെന്ന് നിയമസഭയില്‍ തോമസ് ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ കയ്യേറ്റം നടന്നതായി കളക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ട് പോലും തോമസ് ചാണ്ടിക്കെതിരെ നടപടിയില്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.