കൊച്ചി: തദ്ദേശഭരണതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ നടത്തിയ പ്രസ്താവനക്കെതിരേ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. ചന്ദ്രപ്പന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ അംഗീകരിക്കാനാകാത്തതാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ ഇല്ലാതിരുന്നതാണ് ചന്ദ്രപ്പന്റെ പ്രശ്‌നമെന്ന പിണറായിയുടെ പ്രസ്താവനക്കെതിരേ ചന്ദ്രപ്പന്‍ രംഗത്തെത്തി. കേരളത്തില്‍ ഇല്ലാതിരുന്നപ്പോള്‍ തന്നെയാണ് താന്‍ മൂന്നുതവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്തുവര്‍ഷം കിസാന്‍സഭയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാര്യം പിണറായി മറന്നുപോകരുതെന്നും ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.