എഡിറ്റര്‍
എഡിറ്റര്‍
ആരാണ് സന്തോഷമാഗ്രഹിക്കാത്തത്: പരസ്യവാചകം കടമെടുത്ത് പൊട്ടിച്ചിരിയോടെ പിണറായിയുടെ പ്രസംഗം: ചിരിക്കാത്ത ആള്‍ എന്ന വിശേഷണം ചിലര്‍ ചാര്‍ത്തി തന്നതെന്നും മുഖ്യന്‍
എഡിറ്റര്‍
Sunday 4th June 2017 9:50am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചിരിക്കാത്ത ആളാണോ? ഏയ് ഒരിക്കലുമില്ല. ചിരിക്കാത്ത ആള്‍ എന്ന വിശേഷണമൊക്കെ ചിലര്‍ തനിക്ക് ചാര്‍ത്ത് തന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല തന്നെ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും പിണറായി പറയുന്നു.

മനോരമ ന്യൂസ് ടിവി ചാനല്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പ്രശസ്തമായ പുകയില വിരുദ്ധ പരസ്യവാചകത്തിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന് പറയുമ്പോഴും ആ മുഖത്ത് ചിരിയുണ്ടായിരുന്നു.


Dont Miss കേരളത്തെ പാക്കിസ്ഥാനെന്ന് വിളിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി


ഏറ്റെടുത്ത പദവിയിലിരുന്നു ചെയ്യേണ്ട ജോലികള്‍ നന്നായി ചെയ്തു തീര്‍ക്കുക എന്നതിലാണ് വ്യക്തിപരമായി സന്തോഷം കണ്ടെത്തുന്നതെന്നും വിനോദ അവസരങ്ങള്‍ പോലും അതിനായി മാറ്റിവയ്ക്കുന്നതില്‍ സങ്കടമില്ലെന്നും പിണറായി പറഞ്ഞു.

എതിര്‍പ്പ് നേരിടേണ്ടി വരുമ്പോള്‍ സന്തോഷം കുറയാറില്ല. ചെയ്തതു ശരിയല്ലെന്ന കുറ്റബോധം ഉണ്ടെങ്കിലേ എതിര്‍പ്പില്‍ ദുഃഖം തോന്നേണ്ട കാര്യമുള്ളൂ. അതിനാല്‍ എതിര്‍പ്പുകളുണ്ടാവുമ്പോഴെല്ലാം ശ്രീശ്രീ രവിശങ്കറിനെ പോലെ ചിരിയോടെ അതിനെ നേരിടും’- സദസിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശ്രീശ്രീ രവിശങ്കറിനെ നോക്കിയായിരുന്നു മുഖ്യമന്ത്രി അത് പറഞ്ഞത്.

ഏറെക്കാലം പെന്‍ഷന്‍ കിട്ടാതെ കാത്തിരുന്ന വയോധികര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞതാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ കിട്ടിയവരില്‍ ചിലര്‍ കൈയില്‍ കിട്ടിയ നോട്ടുകളിലേക്ക് നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നല്ലോ. അതുകണ്ടപ്പോള്‍ തോന്നിയ സന്തോഷം ചില്ലറയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ പ്രയാസമുണ്ടെന്ന് ഒരു വ്യവസായിയും പറഞ്ഞിട്ടില്ല. എന്നാല്‍ അങ്ങനെയൊരു ചിത്രമാണ് പുറത്തു പ്രചരിക്കുന്നത്.

നാലുവരി ദേശീയപാത വികസനവും ദേശീയ ജലപാതയും എല്‍എന്‍ജി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുമെല്ലാം പൂര്‍ത്തിയാക്കി നല്ല നിലയില്‍ നാടു വികസിപ്പിക്കും. വിവാദങ്ങളില്‍ പദ്ധതികള്‍ മുടങ്ങാന്‍ അനുവദിക്കില്ല.

അങ്ങനെ പല നല്ല പദ്ധതികളും മുടങ്ങിയിട്ടുണ്ട്. ഓരോ നീക്കത്തെയും എതിര്‍ക്കുന്നവരുടെ എതിര്‍പ്പിനു പിന്നില്‍ കാര്യമുണ്ടോയെന്നു പരിശോധിക്കും. എതിര്‍പ്പുണ്ടായി എന്നതുകൊണ്ട് ഒന്നും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement