തിരുവനന്തപുരം : ദേശീയതയില്‍ വെള്ളമോ വിഷമോ ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാകയുയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലുമൊരു ചിഹ്നത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ദേശീയത ഐക്യത്തിന് വഴിയൊരുക്കില്ല. ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്ന അത്തരം പ്രവണതകള്‍ ചെറുക്കേണ്ടതാണ്. ഗാന്ധിജി ആഗ്രഹിച്ച കാര്യങ്ങള്‍ നേടാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്ത് ഇന്നും ദളിത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നു അദ്ദേഹം പറഞ്ഞു.


Dont Miss ചിലതൊക്കെ കണ്ടാല്‍ പറയാതിരിക്കാനാവില്ല; പേര് തെറ്റിച്ച പറഞ്ഞ അവതാരികയ്ക്ക് വേദിയില്‍ വെച്ച് തന്നെ മറുപടി നല്‍കി മമ്മൂട്ടി; വീഡിയോ


ഗോരഖ്പുര്‍ ദുരന്തത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിന സന്ദേശം. ആത്മീയതയുടെ അഭയ സ്ഥാനമല്ല മാനവികതയുടെ അഭയസ്ഥാനമാണ് ദേശീയത എന്ന രബീന്ദ്ര നാഥ ടാഗോറിന്റെ വാക്കുകള്‍ ഉദ്ധരിച്ചായുരുന്നു അദ്ദേഹം സംസാരിച്ചത്. സ്ത്രീസുരക്ഷ , ലിംഗനീതി എന്നീ മേഖലകളില്‍ സര്‍ക്കാറിന് വിട്ടുവീഴ്ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ വിവിധസേനാംഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ മുഖ്യമന്ത്രിയുടെ പോലീസ് മോഡലുകള്‍ എന്നിവ വിതരണം ചെയ്തു.