എഡിറ്റര്‍
എഡിറ്റര്‍
കടക്ക് പുറത്ത് ; സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് പിണറായി വിജയന്‍
എഡിറ്റര്‍
Monday 31st July 2017 10:13am

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി തലസ്ഥാനത്ത് നടക്കുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.


Dont Miss മുസ്‌ലീം സഹോദരന് നിസ്‌കരിക്കാന്‍ തോക്കേന്തി കാവല്‍ നില്‍ക്കുന്ന സഹസൈനികന്‍ ; സി.ആര്‍.പി.എഫ് പുറത്തുവിട്ട ചിത്രം വൈറലാകുന്നു


സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. കടക്കൂ പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

ഇതോടെ മുറിയില്‍ നിന്നും ക്യാമറാമാന്‍മാര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങുകയും ചെയ്തു. സാധാരണ ഗതിയില്‍ സമാധാന ചര്‍ച്ച നടക്കുമ്പോള്‍ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ചിത്രം പകര്‍ത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറാണ് പതിവ്. എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് തന്നെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. മുഖ്യമന്ത്രിയും കോടിയേരിയും ഒന്നിച്ചായിരുന്നു സമാധാന ചര്‍ച്ചക്കായി എത്തിയത്.

Advertisement