എഡിറ്റര്‍
എഡിറ്റര്‍
‘എന്തായിരുന്നു ജിഷ്ണുവിന്റെ കുടുംബത്തിന് നേടാനുണ്ടായിരുന്നത്?’; ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതെന്നും മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 11th April 2017 11:01am

തിരുവനന്തപുരം: ജിഷ്ണു കേസിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ആദ്യമായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി. ജിഷ്ണുവിന്റെ കുടുംബം സമരം നടത്തിയത് എന്തിനായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ ചോദിച്ചു. ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇടപെട്ടാല്‍ തീരാവുന്ന സമരമായിരുന്നില്ല നടന്നത്. ജിഷ്ണു കേസില്‍ സാധ്യമായതെല്ലാം ചെയ്തു. ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്നതില്‍ പാര്‍ട്ടി അനുകൂലികളും വിയോജിച്ചു. എന്തായിരുന്നു ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്? പാര്‍ട്ടി കുടുംബത്തെ എങ്ങനെ എസ്.യു.സി.ഐയ്ക്ക് സ്വാധീനിക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു.


Related News: ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും ഭേദം എന്നെ കൊന്നു കളയുന്നതാണ്’; ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു


വ്യക്തിവിരോധം തീര്‍ക്കാനല്ല ഷാജഹാനെതിരെയുള്ള പൊലീസ് നടപടി. അതിനായിരുന്നെങ്കില്‍ നേരത്തേ ആകാമായിരുന്നു. തനിക്ക് എന്ത് വ്യക്തി വിരോധമാണ് ഷാജഹാനോട് ഉള്ളത്? ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി വന്നിട്ടുണ്ടല്ലോയെന്നും പിണറായി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെതിരേയും പിണറായി രംഗത്തെത്തി. ജിഷ്ണുവിന്റെ അമ്മാവനെന്ന് പറയുന്ന ആളാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ശ്രീജിത്ത് സര്‍ക്കാറിന് മുന്നില്‍ ആവശ്യങ്ങള്‍ മാറ്റി മാറ്റി വെയ്ക്കുന്നു. എസ്.യു.സി.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ ശ്രീജിത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement