Categories

വാള്‍സ്ട്രീറ്റ് സമരം മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ ശരിവെക്കുന്നു: പിണറായി

pinarayi vajayanതിരുവനന്തപുരം: കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഇന്ന് ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിബിയയില്‍ ഗദ്ദാഫിക്കെതിരെ നടന്ന അക്രമം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

‘കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പ്രക്ഷോഭം ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കയാണ്. കോര്‍പറേറ്റ് വത്കരണം അഴിമതി വര്‍ധിപ്പിക്കുമെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കയാണ്. നാറ്റോയും അമേരിക്കയും ലോകത്തെ ഏറ്റവും വലിയ ആക്രമണകാരികളായി മാറിയിരിക്കയാണ്. കോര്‍പ്പറേറ്റ് മാഫിയകള്‍ക്കെതിരെ സമരമല്ലാതെ മറ്റ് മാര്‍ഗമില്ല’.

‘ലോകത്ത് കോര്‍പറേറ്റുകള്‍ വളരുന്നത് സാധാരണ ജനങ്ങളുടെ പണം കൊണ്ടാണ്. കോര്‍പറേറ്റ് വത്കരണം സാധാരണ ജനങ്ങളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് അമേരിക്കന്‍ മാധ്യമങ്ങളും കോര്‍പറേറ്റുകളും ശ്രമിക്കുന്നത്. കോര്‍പറേറ്റ് വിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയും കുഴപ്പത്തിലേക്ക് പോകും’.- പിണറായി പറഞ്ഞു. കോര്‍പറേറ്റുകളെ സഹായിക്കാന്‍ നികുതി ഘടനയില്‍ പോലും അമേരിക്കയില്‍ മാറ്റം വരുത്തുകയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും കോര്‍പറേറ്റുകള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.

ലിബിയയില്‍ കേണല്‍ ഗദ്ദാഫിക്കെതിരെ നടന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കയ്യേറ്റമാണ്. ലോകരാജ്യങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതിന് തെളിവാണ് ഗദ്ദാഫിക്ക് എതിരെയുള്ള കയ്യേറ്റം. ലിബിയന്‍ ഭരണം മാറ്റുകയെന്നത് അമേരിക്കയുടെയും നാറ്റോയുടെയും ലക്ഷ്യമായിരുന്നു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ വരുമ്പോള്‍ എല്ലാ മര്യാദകളും ലംഘിക്കപ്പെടുകയാണ്.

ലിബിയയില്‍ അഭ്യന്തര പ്രക്ഷോഭം ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ അമേരിക്കയുടെയും നാറ്റോയുടെയും ഇടപെടല്‍ കാരണമാണ് അത് ശക്തമായത്. ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന നിലപാടിന്റെ ഭാഗമായിരുന്നു ഇത്.

3 Responses to “വാള്‍സ്ട്രീറ്റ് സമരം മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ ശരിവെക്കുന്നു: പിണറായി”

 1. Manojkumar.R

  സാമ്രാജ്യത്വത്തെ സൃഷ്ടിച്ചെടുക്കാന്‍ വെള്ളവും വളവും നല്‍കുന്നത് കുത്തകകള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്‌ തന്നെ വലിയ കാര്യം!സത്യത്തില്‍ ഈ ചോരയും നീരും ഊറ്റി എടുക്കലാണ് ലോകത്ത് ആകംമാനം നടക്കുന്നത്.അതിനായി മാനവ വിഭവ ശേഷിയും ധാതുക്കളും പ്രകൃതിയും സമ്പത്തും എല്ലാം കൈപിടിയിലോതുക്കാന്‍ അത് ശ്രമിച്ചു കൊണ്ടിരിക്കും! യഥാര്‍ത്ഥത്തില്‍ ഈ വിശപ്പ്‌ സാമ്രാജ്യത്വതിന്റെതല്ല കുതതകളുടെ തന്നെയാണെന്ന് വൈകിയ വേളയിലെങ്കിലും സി.പി.എം പോലുള്ള ഒരു സംഘടന തിരിച്ചറിയുന്നത്‌ ശുഭ സൂചകമാണ്!

 2. manesh

  മനോജ്‌ താങ്കള്‍ ഇപ്പോഴാണോ സി പി ഐ എം ആശയങ്ങള്‍ തിരിച്ചറിയുന്നത്

 3. J.S. Ernakulam.

  —കോര്‍പ്പറേറ്റ് മാഫിയകള്‍ക്കെതിരെ സമരമല്ലാതെ മറ്റ് മാര്‍ഗമില്ല’—-

  നമ്മുടെ സ്ഥിരം പണി സമരം അല്ലെ??

  ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും കോര്‍പറേറ്റുകള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.

  ഇതറിഞ്ഞിട്ടും താങ്കലെപോലുള്ളവര്‍ കുറച്ചുനാള്‍ കൊണ്ഗ്രസ്സിനെ പിന്താങ്ങരുതായിരുന്നു……

  കോര്‍പറേറ്റ് വിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയും കുഴപ്പത്തിലേക്ക് പോകും’.- പിണറായി പറഞ്ഞു.

  കേരളത്തിന്റെ ഇങ്ങെ മൂലയില്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞാല്‍
  ഡല്‍ഹിയില്‍ ഇരിക്കുന്ന ആരും കേള്‍ക്കില്ല സഖാവെ….
  അവിടെയുള്ള നമ്മുടെ സഖാക്കന്മാര്‍
  മന്‍മോഹന്‍ജി യോട് നേരിട്ട് പറയുന്നതല്ലേ നല്ലത്???

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.