തിരുവനന്തപുരം: പി.ശശിക്കെതിരെ വി.എസ് ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയൊണ് പിണറായി ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ശശിക്കെതിരെയുള്ള വി.എസിന്റെ പരാമര്‍ശത്തോട് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം, ഞാന്‍ പറഞ്ഞത് എന്നോടും ചോദിക്കണം’ ഇതായിരുന്നു പിണറായിയുടെ മറുപടി.