കോട്ടയം: മങ്കട എം എല്‍ എ മഞ്ഞളാംകുഴി അലിക്ക് അര്‍ഹമായ മാന്യത നല്‍കിയിരുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അലിയോട് മാന്യമായിത്തന്നെയാണ് പാര്‍ട്ടി പെരുമാറിയിതെന്നും ചുരുക്കം ചില കാര്യങ്ങളില്‍ മാത്രമാണ് അലി പാര്‍ട്ടിയുമായി സഹകരിച്ചതെന്നും പിണറായി വ്യക്തമാക്കി. പാര്‍ട്ടിയുടെ വിഭാഗീയപ്രവര്‍ത്തനങ്ങളുടെ ബലിയാടാവുകയായിരുന്നു താനെന്ന അലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധി എന്ന നിലയ്ക്ക് അലിക്ക് എല്ലാ അംഗീകാരങ്ങളും മാന്യതയും നല്‍കിയിട്ടുണ്ട്. അലിയുടെ രാജിയെ വലിയ കാര്യമായി പാര്‍ട്ടി കാണുന്നില്ല. നോര്‍ക്ക അംഗമടക്കമുള്ള പല സ്ഥാനങ്ങളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി അലി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

Subscribe Us: