കൊച്ചി: മഞ്ഞളാംകുഴി അലി സി പി ഐ എമ്മിനു മുന്നില്‍ വെറും കീടം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒറ്റപ്പാലത്തെയും ഷൊര്‍ണൂരെയും വിമതര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് യാതൊരു തരത്തിലും ഭീഷണിയാവില്ലെന്നും പിണറായി പറഞ്ഞു.

ലോട്ടറി വിഷയത്തില്‍ സര്‍ക്കാറിന് തെറ്റുപറ്റിയിട്ടില്ല. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്ന മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദര്‍ പറയുന്നത് കൂടുതല്‍ വിനയം കൊണ്ടാണെന്നും പിണറായി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതര്‍ ഒരുതരത്തിലും ഭീഷണിയാവില്ല. വിമതരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.