തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ലെന്ന് പിണറായി വിജയന്‍. എന്നാല്‍ ഇടതിന്റെ അടിത്തറ ഭദ്രമാണെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

വര്‍ഗ്ഗീയ കക്ഷികളുടെ കൂട്ടുപിടിച്ചാണ് യു ഡി എഫ് നേട്ടമുണ്ടാക്കിയത്. എസ് ഡി പി ഐ, ബി ജെ പി എന്നീ കക്ഷികളുമായി കൂട്ടുകൂടാന്‍ യു ഡി എഫിന് ഒരു മടിയും ഉണ്ടായില്ല. കണ്ണൂരില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ജയിച്ചത് ലീഗിന്റെ വോട്ടുകൊണ്ടാണ്. തിരഞ്ഞെടുപ്പു ഫരം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം നല്‍കുന്നതാണ്. തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു എന്നത് അടിസ്ഥാനരഹിതമാണ്. കഴിഞ്ഞതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവര്‍ക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിന് ഒരുതിരഞ്ഞെടുപ്പിലും തകര്‍ച്ച നേരിട്ടിട്ടില്ല. ലോകസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് വോട്ടുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.