കോട്ടയം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് താന്‍ ആദ്യം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിണറായി വ്യക്തമാക്കി. ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയത് പിണറായി വിജയന്‍ പങ്കെടുത്ത ഉന്നതതലയോഗമാണെന്ന് ലാവലിന്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജരായിരുന്ന ദിലീപ് രാഹുലന്‍ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ദുബൈ സംഘത്തിനായിരുന്നു രാഹുലന്‍ മൊഴി നല്‍കിയത്. അറബിയില്‍ നല്‍കിയ മൊഴിയുടെ വിവര്‍ത്തനം ചെയ്ത പതിപ്പ് സി ബി ഐ പിന്നീട് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു. ദിലീപ് രാഹുലന്റെ മൊഴിയോടെ കരാറില്‍ ടെക്‌നിക്കാലിയയുടെ നിയമനത്തെക്കുറിച്ചുള്ള ദൂരൂഹത വര്‍ധിച്ചിരിക്കുകയാണ്.