തിരുവനന്തപുരം: ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ സുപ്രീംകോടതി ജഡ്ജി പണം സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ജി.സുധാകരന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം നല്‍കാന്‍ മുന്‍കൈയ്യെടുത്തത് സുധാകരനാണ്. വ്യക്തിപരമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ളതെന്നും പിണറായി പറഞ്ഞു.

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്‍ലൈസന്‍സ് അനുവദിച്ചു കിട്ടുന്നതിന് അനുകൂല വിധിക്കായി സുപ്രീംകോടതി ജഡ്ജി പണവാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സുധാകരന്‍ വെളിപ്പെടുത്തിയത്.