തിരുവനന്തപുരം:  വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ മാറ്റി നിര്‍ത്തി പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകും. അത് ഏതെങ്കിലും തരത്തിലുള്ള വാശി തീര്‍ക്കുന്നതിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ തടസപ്പെടുത്തുന്നെന്നും നാട്ടിലുള്ളവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഇത്തരക്കാര്‍ തടസപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചിലര്‍ എതിര്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിന് വേണ്ടി അല്‍പ്പം നഷ്ടം സഹിക്കേണ്ടിവരും. എതിര്‍പ്പുകള്‍ക്ക് മുന്‍സര്‍ക്കാര്‍ വഴങ്ങിയത് വന്‍ നഷ്ടമുണ്ടാക്കി. ഗെയില്‍ പൈപ്പ് ലൈനിനെതിരെയും ചിലര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. എതിര്‍പ്പുകളെ വകവെയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.