കോഴിക്കോട്: സഭാനേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ഇനിയും വിമര്‍ശിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം യു ഡി എഫ് നയങ്ങള്‍ക്ക് എതിരാണെന്നും പിണറായി കോഴിക്കോട് പറഞ്ഞു.

ക്രൈസ്തവ സഭ രാഷ്ട്രീയതയില്‍ ഇടപെടുന്നത് വര്‍ഗ്ഗീയതയാണ്. അതിനെ സി പി ഐ എം വിമര്‍ശിക്കും. ഒഞ്ചിയത്ത് പാര്‍ട്ടിക്ക് നിസ്സഹായാവസ്ഥ ഇല്ല. ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ പ്രവര്‍ത്തകരെ തിരികേ കൊണ്ടുവരാന്‍ ശ്രമിക്കും. എന്നാല്‍ പാര്‍ട്ടിയെ വഞ്ചിച്ച നേതാക്കള്‍ക്ക മാപ്പില്ലെന്നും പിണറായി പറഞ്ഞു.

സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം യു ഡി എഫ് നയങ്ങള്‍ക്കെതിരാണ്. യു ഡി എഫില്‍ മികച്ച സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് പാര്‍ട്ടിവിട്ടവരെല്ലാം നിരാശയിലാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.