തിരുവനന്തപുരം: കോട്ടയം സി എം എസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ അച്ചടക്കനടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യു ഡി എഫ് നേതാക്കള്‍ കോളേജ് മാനേജ്‌മെന്റിന്റെ വക്താക്കളായാണ് പെരുമാറുന്നതെന്നും പിണറായി ആരോപിച്ചു.

എന്നാല്‍ സി എം എസ് കോളേജ് പ്രിന്‍സിപ്പലിനെതിരേ വെസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍
അസത്യവും അടിസ്ഥാനമില്ലാത്തതുമായ ആരോപണമാണ് ഉന്നയിച്ചതെന്ന് സി എസ് ഐ മധ്യകേരള മഹായിടവക പറഞ്ഞു. കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് ഹാജര്‍ നല്‍കാത്തത് പ്രിന്‍സിപ്പലാണെന്നായിരുന്നു ഡോ. രാജന്‍ ഗുരുക്കള്‍ ആരോപിച്ചത്.