തിരുവനന്തപുരം: ബി ജെ പിയുടെ പിന്തുണയോടെ അധികാരസ്ഥാനങ്ങളിലേറാന്‍ ഇടതുമുന്നണി തയ്യാറല്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ ധാര്‍മ്മികത ഉപേക്ഷിക്കുന്ന കൂട്ടരല്ല ഇടതുമുന്നണിയെന്നും പിണറായി വ്യക്തമാക്കി.

ബി ജെ പിയുമായി ചേര്‍ന്നുള്ള അധികാരങ്ങളൊന്നും ആവശ്യമില്ല. മതനിരപേക്ഷ സമൂഹം മാനസികമായി യു ഡി എഫില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയപോരാട്ടത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു.