തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും പിന്‍മാറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

ഡോ.ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറി പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി വീരോചിതമായി പിന്മാറിയെന്നാണ് ജയശങ്കര്‍ പറയുന്നു.


Dont Miss തീവണ്ടിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍


സര്‍വീസിലുളള ഉദ്യോഗസ്ഥന്‍ സര്‍വീസ് സ്റ്റോറി എഴുതുന്നത് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്ന് സത്യത്തില്‍ വിജയേട്ടന് അറിയില്ലായിരുന്നെന്നും ഉപദേഷ്ടാക്കള്‍ക്കു പതിവിന്‍പടി വീഴ്ച പറ്റിയെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

എന്നാല്‍ അപ്പോഴേക്കും മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ ഉണര്‍ന്നു. പ്രതിപക്ഷം ഉഷാറായി. വാര്‍ത്തയായി, ചര്‍ച്ചയായി, പുകിലായി, പുക്കാറായി. കെസി ജോസഫിന്റെ പരാതി കൂടി കിട്ടിയപ്പോള്‍ വിജയനു വിവേകമുദിച്ചു, പ്രകാശന ചടങ്ങ് വേണ്ടെന്നുവച്ചു.

മുഖ്യന്റെ കയ്യില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങാന്‍ ഇടമലക്കുടിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ പഞ്ചായത്തു പ്രസിഡന്റ് മാനത്തെറിഞ്ഞ വടി പോലെ മടങ്ങിപ്പോയെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറി പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി വീരോചിതമായി പിന്മാറി.
സര്‍വീസിലുളള ഉദ്യോഗസ്ഥന്‍ സര്‍വീസ് സ്റ്റോറി എഴുതുന്നത് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്ന് സത്യത്തില്‍ വിജയേട്ടന് അറിയില്ലായിരുന്നു. ഉപദേഷ്ടാക്കള്‍ക്കു പതിവിന്‍പടി വീഴ്ച പറ്റി. അങ്ങനെ പുസ്തകം പ്രകാശിപ്പിക്കാമെന്ന് സമ്മതിച്ചു.
അപ്പോഴേക്കും മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ ഉണര്‍ന്നു, പ്രതിപക്ഷം ഉഷാറായി. വാര്‍ത്തയായി, ചര്‍ച്ചയായി, പുകിലായി, പുക്കാറായി. കെസി ജോസഫിന്റെ പരാതി കൂടി കിട്ടിയപ്പോള്‍ വിജയനു വിവേകമുദിച്ചു, പ്രകാശന ചടങ്ങ് വേണ്ടെന്നുവച്ചു.
മുഖ്യന്റെ കയ്യില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങാന്‍ ഇടമലക്കുടിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ പഞ്ചായത്തു പ്രസിഡന്റ് മാനത്തെറിഞ്ഞ വടി പോലെ മടങ്ങിപ്പോയി.

പ്രകാശിപ്പിക്കുന്നവന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ അഥവാ ശുംഭന്‍ എന്നൊരു അര്‍ഥം ശബ്ദതാരാവലിയില്‍ കാണുന്നുണ്ട്. സംശയമുളളവര്‍ സ.എംവി ജയരാജനോടു ചോദിച്ചാല്‍ മതി.