Categories

Headlines

പരിസ്ഥിതിവാദം വികസനത്തെ ബാധിക്കരുത്: പിണറായി

കോഴിക്കോട്: കേവലപരിസ്ഥിതി വാദം വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനായി സ്വകാര്യ-വിദേശ മൂലധനം സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും സംസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയില്‍ മാത്രമേ ഇത്തരം നടപടി ഉണ്ടാകാവൂ എന്നും പിണറായി പറഞ്ഞു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൡ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയണം. വ്യാവസായ മേഖലയില്‍ വന്‍വളര്‍ച്ചയുണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതി ഇതിന് ഉത്തമ ഉദാഹരണമാണെന്നും പിണറായി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.