തിരുവനന്തപുരം: വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളെ ചോദ്യം ചെയ്യുന്നതൊന്നും ജനങ്ങള്‍ കാണരുതെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം പ്രചരിപ്പിക്കപ്പെടണമെന്ന ചിന്താഗതി തിരുത്തപ്പെടണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

മനുഷ്യര്‍ പലരീതിയില്‍ വിഭജിക്കപ്പെടുന്ന കാലമാണിത്. കലാകാരന്മാര്‍ സമൂഹത്തോട് കലഹിക്കുന്നവരാകണം. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണത നമ്മുടെ നാട്ടിലും തുടങ്ങിയിരിക്കുന്നു. അത് അനുവദിക്കപ്പെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിനിമ കര്‍ശനമായ സെന്‍സറിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 10 സിനിമകളാണ് അടുത്തകാലത്ത് ദേശീയതലത്തില്‍ സെന്‍സറിംഗിന് വിധേയമായത്.

രോഹിത് വെമൂലയെക്കുറിച്ചും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചുമൊക്കെയുളള ചിത്രങ്ങള്‍ ദേശീയതലത്തില്‍ നിരോധിക്കപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


Read more:  ശശികലയുടെ പ്രസംഗം; നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രം തുടര്‍നടപടിയെന്ന് പൊലീസ്