Categories

മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരം: പിണറായി

തിരുവനന്തപുരം: മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചരണം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം സജീവമായ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.


Also Read: ‘മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്’; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്


ഫേസ്ബുക്കിലൂടെയാണ് പിണറായിയുടെ പ്രതികരണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏത് വാക്‌സിന്‍ വന്നാലും ഇത്തരത്തില്‍ കുപ്രചരണം ഉണ്ടാകുന്നതായി കാണുകയാണെന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ വിമര്‍ശിക്കുകയാണ് ചിലരെന്നും പിണറായി പറഞ്ഞു.

‘നവംബര്‍ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കേണ്ടതുണ്ട്. 9 മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് എം.ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. എഴുപത്തിയാറ് ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റി രണ്ട് കുട്ടികളാണ് ഇതില്‍പ്പെടുന്നത്.’ അദ്ദേഹം പറഞ്ഞു.

2020 ഓടെ മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല/ സി.ആര്‍.എസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്നും നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളെ ഈ രണ്ട് മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മഹാദൗത്യമായി ഇതിനെ കാണണമെന്ും അദ്ദേഹം പറഞ്ഞു.


Dont Miss: നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കണ്ണന്താനം; വിവാദ വീഡിയോ കാണാം


വാക്‌സിനേഷന്‍ നല്‍കാന്‍ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും വാക്‌സിനേഷന്‍ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പറഞ്ഞാണ് പിണറായി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tagged with: