Categories

പിണറായി വീണ്ടും സെക്രട്ടറി

pinarayi-vijayanതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തു. നാലാം തവണയാണ് പിണറായി വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 12 പേര്‍ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക്‌ വരും. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ പിന്നീട് കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളിലും ഇപ്പോള്‍ തിരുവനന്തപുരം സമ്മേളനത്തിലും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തിയ വി.എസ് അച്ച്യുതാനന്ദന്റെ ഭീഷണി പൂര്‍ണ്ണമായി ഇല്ലാതാക്കിയാണ് പിണറായി വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ശക്തമായ പോരാട്ടം നടത്തിയ വി.എസിന് കോട്ടയം സമ്മേളനത്തിലെത്തിയപ്പോഴേക്കും ശക്തമായ തിരിച്ചടി നല്‍കാന്‍ പിണറായിക്ക് കഴിഞ്ഞു. കോട്ടയത്തിന് ശേഷവും പ്രതിരോധ മതില്‍ ഉയര്‍ത്തിയ വി.എസിന്റെ മൃതപ്രായ രൂപമാണ് തിരുവനന്തപുരത്ത് കണ്ടത്. സമ്മേളനത്തില്‍ വി.എസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതെങ്കിലും പി.ബിയുടെ ഇടപെടലിനെത്തുടര്‍ന്ന് വി.എസിനെക്കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. 1970ല്‍ 26ാം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റു് അംഗമായും പ്രപര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാണ്. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകന്‍ വിജയന്‍ 1944 മാര്‍ച്ച് 21ന് ജനിച്ചു.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. കുമാരന്‍, നാണു എന്നിവര്‍ സഹോദരങ്ങള്‍.

സി.ബി.ഐ അന്വേഷിക്കുന്ന എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഒമ്പതാം പ്രതിയായ പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയില്‍ ഏറെ ഇരുള്‍ വീഴ്ത്തിയതും ഈ സംഭവമായിരുന്നു. പാര്‍ട്ടിയില്‍ നടക്കുന്ന വലതുപക്ഷ വ്യതിയാന ചിന്തയുടെ ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനാണെന്ന ആക്ഷേപമുയര്‍ന്നു. പാര്‍ട്ടികകത്തും പുറത്തു നിന്നുമുയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ വെട്ടി നിരത്തിയാണ് പിണറായി വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Malayalam news

Kerala news in English

3 Responses to “പിണറായി വീണ്ടും സെക്രട്ടറി”

 1. indian

  ഇനി സ്വര്‍ഗത്തില്‍ വെച്ച് കാണാം ,കാരണം ആരാച്ചാര്‍ ഇനി നമ്മുടെ പാര്‍ട്ടിയും കൊണ്ഗ്രെസുമായി വലിയ മട്ടമില്ലല്ലോ

 2. shyam

  കൂ…. കൂ…

  പാര്‍ട്ടിയെ ശിഥിലമാക്കിയ, ജന പിന്തുണ നഷ്ട്ടപ്പെടുത്തിയ ‍പിണറായി വീണ്ടും സെക്രട്ടറി…

  -പിണറായി എന്ന മുതലാളി വിപ്ലവ പാര്‍ട്ടിയുടെ അമരത്ത്-
  മുതലാളിമാര്‍ക്ക് വേണ്ടി മുതലാളികളാല്‍ നടത്തപ്പെടുന്ന മുതലാളിത്ത പ്രസ്ഥാനം… ഇനി സര്‍വ നാശത്തിലേക്ക്….

  കമ്മുണിസം ഇല്ലാത്ത മുതലാളിത്ത / അവനവന്‍ പാര്‍ട്ടി.. അതാണ് സി‌പി‌എം . ജനങ്ങളുടെ ആശകളെ, പ്രതീക്ഷകളെ കൊന്ന കൊലപാതകികള്‍…വഞ്ചകര്‍, കുളയട്ടകള്‍…..

 3. babu

  കേരളത്തിലെ കുത്തക മാധ്യമങ്ങള്‍ക്കും ,ചാനല്‍ പയിതങ്ങള്‍ക്കും ,ചര്‍ച്ച ജീവികള്‍ക്കും ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാതെ വായിട്ടലക്കുന്ന അന്തരീക്ഷ മലിനീകരനക്കാര്‍ക്കും ബാധിച്ചിരിക്കുന്ന കലശലായ അസുഖത്തിനുള്ള മരുന്ന് ‘നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം ഉണ്ടാക്കുന്ന വിധം പറയാം.
  _______________
  ആവശ്യമുള്ളത്

  എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവം : അരക്കപ്പ്
  (ഇത് കിട്ടിയില്ലെങ്കില്‍ ‘എല്ലാം കണക്കാ’ എന്ന ഭാവമായാലും മതി)
  ഒരു വശം മാത്രം കാണുന്ന സ്വഭാവം : അരക്കപ്പ്
  പച്ചക്കള്ളം : അരക്കപ്പ്
  ഉളുപ്പില്ലായ്മ: ആ‍വശ്യത്തിന്
  കാപട്യം : നന്നായി വേവിച്ചത് കാല്‍‌കപ്പ്
  തൊലിക്കട്ടി: വേണ്ടുവോളം

  അരച്ചെടുക്കാന്‍

  വ്യാജവാര്‍ത്ത : കിട്ടാവുന്നത്രയും
  ചാനല്‍ ചര്‍ച്ച : രണ്ടോ മൂന്നോ
  പെയ്‌ഡ് ന്യൂസ് : ആവശ്യത്തിന്

  താളിക്കാന്‍

  ആവണക്കെണ്ണ, ജീരകം തൊലികളഞ്ഞത്,

  അച്ച് പല തരത്തിലുള്ളത്

  ഉണ്ടാക്കുന്ന വിധം

  വേവിച്ച് തൊലികളഞ്ഞ ‘എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവവും‘ ‘ഒരു വശം മാത്രം കാണുന്ന സ്വഭാവവും ചേര്‍ത്ത് നുറുക്കുക. പച്ചക്കള്ളം പച്ചയും കള്ളവും. എന്ന മട്ടില്‍ രണ്ടായി വെട്ടുക. ഉളുപ്പില്ലായ്മ, കാപട്യം എന്നിവ നന്നെ ചെറുതായി അരിയുക.(ചേര്‍ത്തിട്ടുണ്ടെന്ന് അറിയാതിരിക്കാനാണിത്) വ്യാജവാര്‍ത്ത, ചാനല്‍ ചര്‍ച്ച, പെയ്ഡ് ന്യൂസ് എന്നിവ നല്ല പേസ്റ്റ് പോലെ അരയ്ക്കുക. തൊലിക്കട്ടി സന്ദര്‍ഭത്തിനനുസരിച്ച് വേണം ചേര്‍ക്കാന്‍. അരിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.

  ചീനച്ചട്ടിയില്‍ (ചീനച്ചട്ടി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. എന്നാലും തല്‍ക്കാ‍ലം ലവന്മാര്‍ മാത്രമേ ചട്ടി കണ്ടുപിടിച്ചിട്ടുള്ളൂ. ആരും കാണാതെ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം) ആവണക്കെണ്ണ ഒഴിച്ച് ജീരകം തൊലികളഞ്ഞതും ചേര്‍ത്ത് വഴറ്റുക. നുറുക്കി വെച്ചിരിക്കുന്നതിന്റെ കൂടെ നന്നായി നുറുക്കി വെച്ചിരിക്കുന്ന കാപട്യം, ഉളുപ്പില്ലായ്മ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തൊലിക്കട്ടി ചേര്‍ക്കാന്‍ മറക്കരുത്. നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വാങ്ങിവെയ്ക്കുക. അല്പം തണുത്താല്‍ പല തരത്തിലും സൈസിലും ഉണ്ടാക്കിവെച്ചിട്ടുള്ള അച്ചുകളിലിട്ട് വാര്‍ക്കുക. ഒന്നാം തരം നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം റെഡി.

  ഇടതുവിരുദ്ധ രസായനം തയ്യാറാകുന്ന മുറയ്ക്ക് നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും ചേര്‍ത്ത് വിളമ്പുക. നമ്മുടെ മനസ്സില്‍ നിരവധി മുകുളങ്ങളുണ്ട്. അവയെ ഉദ്ദീപിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ വിരുദ്ധത ഉണ്ടാക്കാന്‍ ശീലിക്കേണ്ടതാണ്. ആവണക്കെണ്ണ ചേര്‍ത്തിട്ടുള്ളതിനാല്‍ രാവിലെ കഴിച്ചാല്‍ നല്ല ശോധനയും ലഭിക്കും.’….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.